മൂവാറ്റുപുഴയിൽ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴ :മൂവാറ്റുപുഴയിൽ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിയെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആശുപത്രി വിട്ട ആൻസണിനെ നേരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥികളിൽ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പോലീസ് പ്രതിയെ പകല്‍ നേരത്ത് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല.

സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം മൂവാറ്റുപുഴ നിർമല കോളജിൽ എത്തി പ്രിൻസിപ്പൽ ഡോ. കെ.വി.തോമസിൽ നിന്നും ദൃക്സാക്ഷികളായ വിദ്യാർത്ഥികളിൽ നിന്നും നമിതയെ ആശുപത്രിയിൽ എത്തിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

26നാണു വൈകിട്ടാണ് മൂവാറ്റുപുഴ നിർമല കോളേജിന് മുന്നിൽ ബൈക്ക് ഇടിച്ച് നമിത എന്ന വിദ്യാർത്ഥിനി മരിച്ചത്. നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു നമിത.നമിതയുടെ സുഹൃത്ത് അനുശ്രീക്കും പരുക്കേറ്റിരുന്നു. അനുശ്രിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അനുശ്രീ രാജും ആശുപത്രി വിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !