വൈക്കം;കാർഷിക മൂല്യ വർധിത മേഖലയിലെ നൂതന സാദ്ധ്യതകൾ മനസിലാക്കി തലയാഴം ഡിവിഷനിൽ കുടുംബശ്രീ അംഗങ്ങൾക്കായി കാർഷിക മൂല്യ വർധിത ഉത്പാദന വിപണന കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രാരംഭ നടപടികൾ പൂർത്തിയായി.
കോട്ടയം ജില്ലാ പഞ്ചായത്ത് - തലയാഴം ഡിവിഷൻ-കുടുംബശ്രീ ജില്ലാ മിഷൻ, തലയാഴം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പദ്ധതിയിൽമൂല്യ വർധിത ഉത്പന്ന നിർമ്മാണ മേഖലയിൽ പ്രവർത്തി പരിചയവും താല്പര്യവുമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പദ്ധതി യുടെ ഭാഗമാവാൻ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഹൈമി അറിയിച്ചു.
ജില്ലയ്ക്കകത്തും പുറത്തുമായി നടത്തുന്ന പരിശീല പരിപാടികൾ വിജയകരമായി പൂർത്തീകരിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഉൾപ്പെടുത്തി കൊനാടായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിൽ തലയാഴം പഞ്ചായത്ത് കേന്ദ്രീകരിച്ചു മൂല്യ വർധിത ഉത്പാദന വിപണന കേന്ദ്രം ആരംഭിക്കുന്നത്.പദ്ധതിയുടെ ഭാഗമാവാൻ താല്പര്യമുള്ള ആളുകൾ നിർദിഷ്ട സമയത്തിനുള്ളിൽ വിവരങ്ങളടങ്ങിയ അപേക്ഷ ഫോറം പൂരിപ്പിച്ചു തലയാഴം കുടുംബശ്രീ ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. (വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു )
ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഹൈമി ബോബിയുടെ നിർദ്ദേശപ്രകാരം 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിപണ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈക്കത്തിന്റെ ബഹുമാനപ്പെട്ട എംഎൽഎ ശ്രീമതി സികെ ആശ നിർവഹിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ വി ബിന്ദു REAL FOOD PRODUCTS, The tasteof Thalayazham എന്ന പേരിൽ ഉല്പന്നങ്ങൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജെൽസി സോണിയ്ക്ക് കൈമാറി.വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടികോട്ടയം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യത്തെ കോമൺ ഫെസിലിറ്റി സെൻറർകുടുംബശ്രീ ജില്ലാ മിഷനും കുമരകം കാർഷിക വിജ്ഞാനകേന്ദ്രത്തിന്റെയും സഹായത്തോടെയാണ് ആദ്യഘട്ടം അഞ്ചുലക്ഷം പദ്ധതി തുകയിൽ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്അഡ്വക്കേറ്റ് കെ കെ രഞ്ജിത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജാത മധു , ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എസ് ദേവരാജൻ ,രമേശ് പി ദാസ് ,മധു ടി, കെ.വി.ഉദയപ്പൻ ,ഷീജ ബൈജു , ഭൈമി വിജയൻ, റോസി ബാബു, ധന്യ എം എസ് ,ഷീജ ഹരിദാസ് ,കെ ബിനിമോൻ ശ്രീമതി സിനി സലി ,കുടുംബശ്രീ ചെയർ പേഴ്സൺ സവിത ശ്രീനാഥ് കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ അനൂപ്എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.