എറണാകുളം;ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനു സ്വന്തം വീട്ടിലെത്തിയ യുവതി വാഹനാപകടത്തിൽ മരിച്ചു. കക്കാട് മുട്ടുംപുറത്ത് മായ (31) ആണു സ്കൂട്ടറിൽ സഹോദരിക്കൊപ്പം യാത്ര ചെയ്യുമ്പോൾ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്കാരം നടത്തി. ഭർത്താവ്: ജിനുരാജ് (സൗദി).
വടക്കാഞ്ചേരി പുന്നംപറമ്പിൽ തിങ്കൾ രാത്രി 9 മണിയോടെയാണ് അപകടം. തിങ്കൾ ഉച്ചയോടെയാണു മായ പിറവത്തു നിന്നു തെക്കുംകര പഴയന്നൂർ പാടം പുളിക്കൽ വീട്ടിൽ എത്തിയത്.വൈകിട്ടു സഹോദരി മഞ്ജുവിനൊപ്പം ഓണത്തിനു സാധനങ്ങൾ വാങ്ങാനാണ് പുന്നംപറമ്പിൽ എത്തിയത്. മടങ്ങുന്നതിനിടെയായിരുന്നു അപകടം. മഞ്ജുവിനും പരുക്കുണ്ട്. മോഹനന്റെയും ഭാഗ്യലക്ഷ്മിയുടെയും മക്കളാണ്. മായയുടെ മകൻ: ആദിനാഥ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.