പാലാ :ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എം ഷംസീർ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
ഓരോ മതവിശ്വാസിയും അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കട്ടെ ആ വിശ്വാസത്തെ അവർ ആരാധിക്കട്ടെ അതിനെ അപമാനിക്കുന്നത് ശരിയല്ല.
നിരീശ്വരന്മാരായ CPM നേതാക്കൾ ദൈവങ്ങളെയും, മത നേതാക്കളെയും അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടി ആക്കിയിരിക്കുകയാണന്നും സജി കുറ്റപ്പെടുത്തി.
തുണിയില്ലാത്ത ദൈവങ്ങളെയാണ് അമ്പലത്തിൽ പൂജിക്കുന്നതെന്നും , കത്തോലിക്ക പുരോഹിതരും , കന്യാസ്ത്രീകളും ശമ്പളത്തിനു വേണ്ടി സമരം ചെയ്യുന്നുവെന്നും, ക്രിസ്ത്യൻ ബിഷപ്പുമാരെ നികൃഷ്ടജീവികൾ എന്നും വിളിച്ചും, പരിപാവനമായ ശമ്പരിമലയിൽ സ്ത്രീപ്രവേശനത്തിന് വേണ്ടി നിലപാടെടുക്കുകയും ചെയ്ത് പാരമ്പര്യമുള്ള സിപിഎം നേതൃത്വം ഇനിയെങ്കിലും മത നിന്ദ അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, വനിതാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ഷൈലജ രവീന്ദൻ, നോയൽ ലൂക്ക് പെരുമ്പാറ, കെ.എം. കുര്യൻ കണ്ണംകുളം, ടോം ജോസഫ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.