കോട്ടയം; കേരളത്തിലെമ്പാടുമായി 30 ലക്ഷത്തിലേറെ അതിഥി തൊഴിലാളികൾ ഉണ്ടെന്ന് സർക്കാരിന്റെ അനൗദ്യോഗിക കണക്ക്. നിയമപരമായി തൊഴിൽ തേടിയെത്തി റജിസ്റ്റർ ചെയ്തിട്ടുള്ളത് അഞ്ചു ലക്ഷം പേർ മാത്രമാണെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ പറയുന്നു.
തൊഴിലും മെച്ചപ്പെട്ട ജീവിതവും മാത്രം ലക്ഷ്യമിട്ടാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരിൽ അധികവും. എന്നാൽ ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തോടെ അതിഥി തൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ കണക്കും കാര്യങ്ങളും ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് അധികം തൊഴിലാളികളും കേരളത്തിൽ എത്തുന്നത് എന്നാൽ ശുചിത്വമില്ലായ്മയും അമിത ലഹരി ഉപയോഗവും ഇതര സംസ്ഥാന സ്ത്രീകളിൽ വരെ ഉണ്ടെന്നുള്ളത് കേരളത്തിലെ സാധാരണ ജനവിഭാഗങ്ങളിലും അവമതിപ്പുണ്ടാക്കി.
മറ്റു സംസ്ഥാനക്കാരെ ഒന്നാകെ ബംഗാളികൾ എന്ന് മലയാളികൾ മുദ്രകുത്തി തഴയുമ്പോഴാണ് കൊടും ക്രിമിനലുകളുടെ സാന്നിധ്യവും പ്രത്യക്ഷമാകുന്നത്.
അഥിതി തൊഴിലാളികളുടെ കൃത്യമായ രജിസ്‌ട്രേഷൻ സാധ്യമായില്ലങ്കിൽ വലിയ കുറ്റ കൃത്യങ്ങൾക്ക് കേരളം സാക്ഷിയാകേണ്ടി വരുമെന്ന ഭയപ്പാടിലാണ് പെരുമ്പാവൂരിലെയും ആലുവയിലെയും മറ്റ് അഥിതി തൊഴിലാളി കുറ്റകൃത്യങ്ങളും ചൂണ്ടി കാണിച്ചു പൊതു സമൂഹം പറയുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.