ഉത്തരകൊറിയ;രാജ്യത്തിൻറെ സൈനിക മേധാവിയെ പിരിച്ചുവിട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.' ജനറല്‍ റിയോങ് ഗില്ലാണ് പുതിയ സൈനിക മേധാവി.
യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.സെന്‍ട്രല്‍ കമ്മിഷന്റെ യോഗത്തിലാണ് വിഷയത്തിൽ കിം ജോങ് ഉൻ തീരുമാനമെടുത്തതെന്ന് ഇന്റർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആയുധനിര്‍മാണം, സൈനിക വിന്യാസം എന്നിവ വർധിപ്പിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. കഴിഞ്ഞ ആഴ്ച അദ്ദേഹം ആയുധ ഫാക്ടറികൾ സന്ദർശിച്ച് കൂടുതൽ മിസെെൽ എഞ്ചിനുകളും മറ്റ് ആയുധങ്ങളും നിർമിക്കാൻ കിം ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ കൊറിയൻ തലസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
രാജ്യത്തിന്റെ ഏറ്റവും പുതിയ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങൾ നടത്താനും കിം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സെപ്റ്റംബർ 9-ന് പരേഡ് നടത്തും. ഓഗസ്റ്റ് 21-നും 24-നും ഇടയിൽ സെെനിക അഭ്യാസം നടത്താൻ യു.എസ്സും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.