ആലപ്പുഴ;വീട് ജപ്തിചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഒടുവിൽ അയൽവാസി വീട്ടമ്മ വീടും സ്ഥലവും വിലയ്ക്കെടുത്ത് ബാധ്യത തീർക്കാമെന്ന് അറിയിച്ചതോടെ അധികൃതർ പിന്മാറി.
ഇന്നലെ രാവിലെ 11.10ന് ചമ്പക്കര ഹരിശ്രീ സദനത്തിൽ നിജു ലാലിന്റെ വീടും സ്ഥലവുമാണ് മണർകാട്ടെ സ്വകാര്യ ബാങ്ക് അധികൃതർ ജപ്തി ചെയ്യാൻ എത്തിയത്. 2018ൽ പിതാവിന്റെയും മാതാവിന്റെയും ചികിത്സയ്ക്ക് നിജുലാൽ 3 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.ഇരുവരുടെയും മരണശേഷം ബാധ്യത ഏറിയതോടെ വായ്പ മുടങ്ങി. 5.25 ലക്ഷം രൂപയോളം അടയ്ക്കണം. 2 കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബവുമായി പോകാൻ മാർഗമില്ലെന്ന് നിജു പറഞ്ഞതോടെ നാട്ടുകാർ ഇടപെട്ടു.
അയൽവാസിയായ ശ്രീദേവി വീടും സ്ഥലവും വിലയ്ക്ക് എടുക്കാമെന്നും ബാധ്യത തീർപ്പാക്കണമെന്നും അറിയിച്ചു. ഇതോടെ 25 വരെ ബാങ്ക് നടപടി ഒഴിവാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.