തീക്കോയി:തീക്കോയി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ചിങ്ങം ഒന്ന് കർഷക ദിനാഘോഷം പരിപാടി സംഘടിപ്പിച്ചു. മികച്ച 10 കർഷകരെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിച്ചാണ് പരിപാടികൾ നടന്നത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകൻ സി വി തോമസ് ചങ്ങഴശ്ശേരിയിൽ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ നീതു തോമസ്, വെറ്റിനറി സർജൻ ഡോക്ടർ ബിനോയ് ജോസഫ്,എസ് ബി ഐ മാനേജർ സുബി വിൽസൺ,ഫെഡറൽ ബാങ്ക് പ്രതിനിധി അമൽ ജോയി,സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പയസ് ജേക്കബ്,സണ്ണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച കർഷകരായ സി വി തോമസ്,തോമസ് പി തോമസ്,പിടി സുരേഷ് കുമാർ,ജോൺ ദേവികുളത്ത്,സുലോചന വിജയൻ,ത്രേസ്യാമ്മ വർഗീസ്,സണ്ണി സെബാസ്റ്റ്യൻ,സന്തോഷ് എം എസ്, ജിജോ ജെറോം,ജഫീല ജെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.