മലപ്പുറം;ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്റെ വീട്ടിൽക്കയറി മുൻ കാമുകിയുടെ നേതൃത്വത്തിൽ വരനെയും ബന്ധുക്കളെയും ആക്രമിച്ചു.ചങ്ങരംകുളം മേലേ മാന്തടത്ത് ഇന്നലെ പുലർച്ചെയാണ് സംഭവങ്ങൾ.
ഇതോടെ ഇന്നു നടക്കേണ്ട വിവാഹത്തിൽനിന്ന് വധുവിന്റെ വീട്ടുകാർ പിന്മാറി.ആക്രമണത്തിൽ പരുക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉൾപ്പെടെ 5 പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലേ മാന്തടം സ്വദേശി എടപ്പാൾ തട്ടാൻപടി സ്വദേശിനിയായ യുവതിയുമായി യുവാവിന് ഏറെ നാളായി ബന്ധം ഉണ്ടായിരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു.പഠനകാലത്തുള്ള സൗഹൃദം ഒരു വർഷം മുൻപ് പുതുക്കിയതായിരുന്നു. യുവതി 5 വർഷം മുൻപ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നൽകിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി,സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കുമൊപ്പം എത്തി അക്രമം നടത്തിയത്.വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകർത്തെന്ന് വരന്റെ വീട്ടുകാർ പറയുന്നു.
സംഭവം വിവാദമായതോടെ വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കൾ അറിയിച്ചു. വിവാഹത്തിനായി ഇരുവീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. തങ്ങളെ യുവാവിന്റെ വീട്ടുകാർ ആക്രമിച്ചെന്നു പറഞ്ഞ് യുവതിയും സഹോദരിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.