കോട്ടയം;ഉഴവൂർ ടൌൺ ഉഴവൂർ ഒ എൽ എൽ ഹൈസ്കൂൾ ന്റെ സമീപം ഉഴവൂരിന്റെ വികസനത്തിന് സമഗ്ര സംഭാവനകൾ നൽകിയ ആദരണീയ നേതാക്കന്മാരുടെ ഓർമ്മ നിലനിർത്തുന്നതിനു സ്‌മൃതി മണ്ഡപം സ്ഥാപിക്കാൻ ഇ ജെ ലൂക്കോസ് എള്ളന്ക്കിൽ മെമ്മോറിയൽ ട്രസ്റ്റ് ന് ഒന്നര സെന്റ് സ്ഥലം സൗജന്യമായി നൽകി പീറ്റർ പള്ളിക്കുന്നേൽ.
ഉഴവൂരിന്റെ വളർച്ചക്കും പുരോഗതിക്കും വേണ്ടി അത്യദ്വാനം ചെയ്ത മഹത് വ്യക്തികളുടെ ഓർമ്മ നിലനിർത്തുന്നതിനും വരും തലമുറയ്ക്ക് അവരെ പരിചയപെടുത്തുന്നതിനും അവരുടെ സ്‌മൃതി മണ്ഡപങ്ങൾ സ്ഥാപിക്കുന്നത് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് സ്ഥലം ദാനമായി നൽകിയത് എന്ന് പീറ്റർ പള്ളിക്കുന്നേൽ അറിയിച്ചു.മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻ, ഉഴവൂർ പള്ളി സ്ഥാപിച്ച ഇട്ടുപ്പ് കത്തനാർ, മുൻ എം എൽ എ മാരായ ജോസഫ് ചാഴികാടൻ, ഈ ജെ ലൂക്കോസ് എന്നിവരുടെ പ്രതിമകൾ സ്ഥാപിക്കാൻ ആവശ്യമായ ശ്രമം നടത്തും എന്ന് ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് അഞ്ചംകുന്നത്തു അറിയിച്ചു.സ്ഥലം ദാനമായി നൽകിയതിന് പുറമെ ഇട്ടുപ്പ് കത്തനാരുടെ പ്രതിമ സ്വന്തം ചിലവിൽ സ്ഥാപിക്കാൻ കൂടി സന്നദ്ധത അറിയിച്ചിരിക്കുകയാണ് പീറ്റർ പള്ളിക്കുന്നേൽ..
ഫോട്ടോ അടിക്കുറിപ്പ്:ദാനമായി നൽകുന്ന ഒന്നര സെന്റ് സ്ഥലത്തിന്റെ ആധാരം പീറ്റർ പള്ളിക്കുന്നേൽ ൽ നിന്നും ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് അഞ്ചംകുന്നത് ഏറ്റുവാങ്ങുന്നു.ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം,മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ എന്നിവർ സമീപം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.