ഡൽഹി;ഭീതി പരത്തി വീണ്ടും കോവിഡ്.കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍ കോവിഡ്-19 കേസുകളില്‍ വര്‍ധനവ് ഉണ്ടായതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) മുന്നറിയിപ്പ് നല്‍കിയാതായി റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 10 ശതമാനം വര്‍ധിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്.
ജൂലൈ 15-ഓടെ ഏകദേശം 7100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുന്നാമത്തെ ആഴ്ച 6444 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 21 വരെ ഏകദേശം 0.73% ആളുകള്‍ കൊറോണ കാരണം ആശുപത്രിയില്‍ എത്തി. ഒരു മാസം മുമ്ബ് ഇത് 0.49% ആയിരുന്നുവെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഏഷ്യയില്‍ ഉയര്‍ന്നുവരുന്ന മ്യൂട്ടജെനിക് സബ് വേരിയന്റുകളാണ് കൂടുതല്‍ ആശങ്കാജനകമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മിക്ക അമേരിക്കക്കാരും ഈ മുന്‍കൂര്‍ മുന്നറിയിപ്പ് വളരെയധികം ശ്രദ്ധിക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു.
എന്നാല്‍ അമേരിക്കയിലെ കോവിഡ് നിരക്ക് ഇപ്പോഴും ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണെന്നും രാജ്യത്ത് മൊത്തത്തിലുള്ള അണുബാധയുമായി ബന്ധപ്പെട്ട മരണങ്ങള് കുറയുകയാണെന്നും മറ്റു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.