ഭരണങ്ങാനം : കോട്ടയം ജില്ലയിലെ ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ടെമ്പിൾ ആർട്സിൽ (School of Temple Arts) ക്ഷേത്ര വാദ്യ പഠന കളരി ആരംഭിക്കുന്നു.
ചെണ്ടമേളവും പഞ്ചാവാദ്യവും പോലെയുള്ള ആഘോഷ വാദ്യങ്ങളിൽ ഒട്ടനവധി വാദ്യ കലാകാരന്മാരെ സമ്മാനിച്ചിട്ടുള്ള സ്കൂൾ ഓഫ് ടെമ്പിൾ ആർട്സ് പ്രധാനമായും ഭരണങ്ങാനം ക്ഷേത്രം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഭരണങ്ങാനം കൂടാതെ കേരളത്തിന് അകത്തും പുറത്തുമായി അനവധി സെന്ററുകൾ സ്കൂളിന് ഉണ്ട്. കൂടാതെ വിദേശ രാജ്യങ്ങളിൽ ഓൺലൈൻ ആയും വാദ്യകലകളുടെ പ്രചരണം നടത്തുന്നുണ്ട്. പ്രഗത്ഭരായ അധ്യാപകരുടെ സേവനവും ഈ വാദ്യ പഠന കലാ കേന്ദ്രത്തിനുണ്ട്.
വരുന്ന ദിവസങ്ങളിൽ ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, സോപാന സംഗീതം, കൊമ്പ്, കുറും കുഴൽ എന്നീ വാദ്യങ്ങളുടെ കളരിയാണ് ആരംഭിക്കുന്നത്. താല്പര്യം ഉള്ളവർ 15-08-2023 വൈകിട്ട് 5 മണിക്ക് മുൻപായി സ്കൂൾ ഓഫ് ടെമ്പിൾ ആർട്സ് മാനേജറും പ്രശസ്ത വാദ്യ കലാകാരനുമായ ശ്രീ അമനകര ഹരി മാരാരുമായി ബന്ധപ്പെടുക. Mob 8547259386, 9446241362






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.