മലപ്പുറം;തുവ്വൂരിൽ സുചിത കൊലക്കേസ് പ്രതികൾക്കും പോലീസിനും നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം പ്രതികളെ മർദിക്കാനും ശ്രമം. അൽപ്പ സമയം മുൻപ് കൊലക്കേസിൽ പ്രതികളായ വിഷുവിനെയും മറ്റ് കൂട്ടുപ്രതികളെയും തെളിവെടുപ്പിനായി വിഷ്ണുവിന്റെ വീട്ടിലെത്തിച്ചപ്പോഴാണ് നാട്ടുകാരുടെ കയ്യേറ്റ ശ്രമം ഉണ്ടായത്.
തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ പോലീസ് പ്രതികളെ വാഹനത്തിലേക്ക് മാറ്റി. സ്ഥലത്ത് ഇപ്പോഴും സംഘർഷം നിലനിൽക്കുന്ന സാഹചര്യമാണ്. സുചിതയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി സ്ഥലത്തെ യൂത്തു കോൺഗ്രസ് നേതാവ് കൂടിയായ സാഹചര്യത്തിൽ മറ്റ് യുവജന സംഘടനാ നേതാക്കളും പ്രവർത്തകരും കനത്ത പ്രതിഷേധവുമായി ഇന്ന് പ്രതികളുടെ വീടിനു മുൻപിൽ തടിച്ചു കൂടിയിരുന്നു.
പൂർണ്ണമായ തെളിവുകൾ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങായി നൽകുന്നതിനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.