''സ്വാതന്ത്ര്യ ദിനത്തിന് രാജ്യത്തെ 7,500 ബ്ലോക്ക് പരിധിയിലെ ഗ്രാമങ്ങളിൽ നിന്നുള്ള മണ്ണുമായി കർത്തവ്യപഥിൽ അമൃത വനമൊരുക്കാൻ കേന്ദ്ര സർക്കാർ''

പാലക്കാട്;സ്വാതന്ത്ര്യദിനാഘേ‍ാഷത്തിന്റെ ഭാഗമായി, രാജ്യത്തെ 7,500 ബ്ലോക്ക് പരിധിയിലെ ഗ്രാമങ്ങളിൽ നിന്നുള്ള മണ്ണുമായി അമൃതകലശങ്ങൾ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഡൽഹിയിലെ കർത്തവ്യപഥിലെത്തിച്ച് അമൃതവനം ഒരുക്കും.

കലശവുമായി എത്തുന്ന യുവജനങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിജ്ഞ ചെ‍ാല്ലിക്കെ‍ാടുക്കും. ചടങ്ങുകളുടെ സെൽഫി yuva.gov.in വെബ്സൈറ്റിൽ അപ്‌ലേ‍ാഡ് ചെയ്യുന്നവർക്കു കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നൽകും. 

വിദ്യാലയങ്ങളിലും ഒ‍ാഫിസുകളിലും കൃഷിയിടങ്ങളിലും പ്രതിജ്ഞ സംഘടിപ്പിക്കണം. ഗ്രാമങ്ങളിൽ 75 മരങ്ങൾ വീതം നടുകയേ‍ാ പൂന്തേ‍ാട്ടം നിർമിക്കുകയേ‍ാ ചെയ്യാം.

തൈകൾ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം മുഖേന ലഭ്യമാക്കും. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഭൂമിവന്ദനം നടത്തും. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെയും വീരമൃത്യു വരിച്ച സൈനികരുടെയും ‌പേരിൽ ശിലാഫലകം സ്ഥാപിക്കും. സ്വാതന്ത്ര്യദിനത്തിൽ ഈ സ്ഥലങ്ങളിൽ ബിജെപി ദേശീയപതാക ഉയർത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !