ചാരുംമൂട്: ബിജെപി ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ പീഡന പരാതി. പാലമേല്‍ ഗ്രാമ പഞ്ചായത്ത് അംഗം പുന്നക്കാകുളങ്ങര വീട്ടില്‍ അനില്‍കുമാറിനും (40), ചൂരത്തലക്കല്‍ അനിലിനും (48) എതിരെ നൂറനാട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ നൂറനാട് പൊലീസാണ് കേസെടുത്തത്.
ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം കൂടി പീഡിപ്പിക്കുകായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പീഡിപ്പിച്ച ശേഷം പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പണം നല്‍കില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. നൂറനാട് പൊലീസ് കേസെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.