ലണ്ടൻ: ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. കുഞ്ഞുങ്ങളില്ലാത്തആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ശുഭാപ്തി വിശ്വാസം പകരുന്ന വാര്‍ത്തയാണിത്.
ബ്രിട്ടനില്‍ പതിനയ്യായിരത്തിലധികം യുവതികളാണ് ഗര്‍ഭപാത്രത്തിന്റെ തകരാറുകള്‍ മൂലമോ അഭാവം മൂലമോ കുഞ്ഞുങ്ങളില്ലാതെ കഴിയുന്നത്. ശസ്ത്രക്രിയ നടത്തിയ 34 കാരിയായ യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഓക്സ്ഫെഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലിലായിരുന്നു ഇരുപതംഗ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘമാണ് ചരിത്ര നേട്ടത്തിന്റെ സൂത്രധാരര്‍. 25 വര്‍ഷത്തിലധികമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നതില്‍ ഗവേഷണം നടത്തുന്ന ഗൈനക്കോളജിക്കല്‍ സര്‍ജൻ പ്രഫ. റിച്ചാര്‍ഡ് സ്മിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
യുവതിയുടെ 40 വയസുള്ള സഹോദരിയാണ് ഗര്‍ഭപാത്രം ദാനം ചെയ്തത്. ഒൻപത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് സഹോദരിയുടെ ഗര്‍ഭപാത്രം യുവതിയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തത്. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതിയുടെ സഹോദരി. ഐ.വി.എഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാനാണ് യുവതിയുടെ തീരുമാനം. ശസ്ത്രക്രിയക്കു മുമ്ബേ തന്നെ യുവതിയുടെയും അണ്ഡവും ബീജവും ചേര്‍ന്ന ഭ്രൂണം സൂക്ഷിച്ചുവെച്ചിരുന്നു.
ജൻമനാ തന്നെ പൂര്‍ണമായി വികസിക്കാത്ത ഗര്‍ഭപാത്രമായിരുന്നു യുവതിക്ക്. എന്നാല്‍ അണ്ഡാശയങ്ങള്‍ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ശസ്ത്രക്രിയയ്ക്കു മുമ്ബ് ഫെര്‍ട്ടിലിറ്റി ചികില്‍സയിലൂടെ എട്ട് ഭ്രൂണങ്ങളാണ് യുവതിയും ഭര്‍ത്താവും സൂക്ഷിച്ചിരിക്കുന്നത്.
മാറ്റിവെച്ച ഗര്‍ഭപാത്രം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഓരോ ദിവസവും യുവതിയുടെ ആരോഗ്യനില കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഡോക്ടമാരുടെ സംഘം അറിയിച്ചു. സ്റ്റിറോയിഡുകളുടെ പിൻബലത്തോടെയാണ് ടിഷ്യൂ റിജക്ഷൻ ഉള്‍പ്പെടെയുള്ള അപകടസാധ്യതകളെ അതി ജീവിക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഉണ്ടായശേഷം ഇങ്ങനെ മാറ്റിവയ്ക്കുന്ന ഗര്‍ഭപാത്രം നീക്കം ചെയ്യും.
25,000 പൗണ്ടാണ് (ഏകദേശം 25 ലക്ഷം രൂപ) ശസ്ത്രക്രിയയ്ക്ക് ചെലവായ തുക. ഇംഗ്ലണ്ടിലെ ഹ്യൂമൻ ടിഷ്യൂ അതോറിറ്റിയുടെ അനുമതിയോടെ നടത്തിയ ശസ്ത്രക്രിയയ്ക്ക് ചെലവായ തുക എൻ.എച്ച്.എസ് ആശുപത്രിക്ക് 'വൂംബ് ട്രാൻസ്പ്ലാന്റ് -യുകെ' എന്ന ചാരിറ്റിയാകും നല്‍കുക.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്രഫ. റിച്ചാര്‍ഡ് സ്മിത്ത് തന്നെയാണ് ഈ ചാരിറ്റിയുടെ ചെയര്‍മാൻ. ഇതിനകം തന്നെ മറ്റു 15 ട്രാൻസ്പ്ലാന്റുകള്‍ക്കു കൂടി ഡോക്ടര്‍മാരുടെ സംഘത്തെ ചുമതലപ്പെടുത്തി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
2014ല്‍ സ്വീഡനിലാണ് ലോകത്ത് ആദ്യമായി മാറ്റിവയ്ക്കപ്പെട്ട ഗര്‍ഭപാത്രത്തിലൂടെ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അതിനുശേഷം ലോകത്താകമാനം സമാനമായ നൂറോളം ശസ്ത്രക്രിയകള്‍ നടന്നു. അമ്പതോളം കുഞ്ഞുങ്ങള്‍ ഇങ്ങനെ ഭൂമിയിലുണ്ടാായി.
അതിലേറെയും അമേരിക്കയിലും സ്വീഡനിലുമായിരുന്നു. ടര്‍ക്കി, ഇന്ത്യ, ബ്രിസീല്‍, ചൈന, ചെക്ക്- റിപ്പബ്ലിക്, ജര്‍മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും ഇതിനു മുമ്ബ് സമാനമായ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നിട്ടുണ്ട്. 2015ല്‍ മാത്രമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. വര്‍ഷങ്ങള്‍ക്കു മുമ്ബേ ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയകള്‍ക്ക് തയാറായിരുന്നു എങ്കിലും കോവിഡ് പദ്ധതികള്‍ക്ക് തടസ്സമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.