ഇവൻ എവിടുന്നാ വക്കീൽ പണി പഠിച്ചത് ', വിഡ്ഢി' അവൻ അങ്ങ് ഒണ്ടാക്കട്ടെ ' വിവരം ഇല്ലാത്തവൻ... മാത്യു കുഴൽ നാടനെതിരെ രൂക്ഷമായി പ്രതികരിച്ച് എം എം മണി

ഇടുക്കി: പ്രതിപക്ഷത്ത് ഇരിക്കുന്നത് വിവരം ഇല്ലാത്തവരാണെന്നും അവരോട് 'പോടാ പുല്ലേ' എന്ന് പറഞ്ഞാല്‍ മതിയെന്നും എം.എം.മണി എംഎല്‍എ. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടേണ്ട കാര്യമില്ലെന്നും പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് വേണ്ട ചികിത്സ നല്‍കാത്തവരാണ് കോണ്‍ഗ്രസ്സുകാരാണ് ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ മുഴുവൻ ഉണ്ടാക്കിയതെന്നും പറഞ്ഞു.മാത്യു കുഴല്‍നാടന്‍ വിഡ്ഢിയായ അഭിഭാഷകനെന്നു പരിഹസിച്ച മുന്‍മന്ത്രി ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ്സുകാരാണെന്നും ഭൂനിയമ ബില്‍ കൊണ്ടുവന്നപ്പോള്‍ തടസമുണ്ടാക്കിയത് കുഴല്‍നാടനാണെന്നും പറഞ്ഞു. 

പുതുപ്പള്ളിയില്‍ സഹതാപ തരംഗം ജെയ്ക് സി തോമസിനെന്നും എം എം മണി പറഞ്ഞു. രണ്ടുതവണ തോറ്റതിനാല്‍ ഇത്തവണ ജയ്ക്കിനെ ജയിപ്പിക്കാമെന്ന് ജനം കരുതും. ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം പൊലീസ് പറഞ്ഞാലൊന്നും നിര്‍ത്താന്‍ പോകുന്നില്ലെന്നും കോടതിവിധിയെ നിയമപരമായി നേരിടുമെന്നും പറഞ്ഞു. 

നിര്‍മ്മാണത്തിലിരിക്കുന്ന ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ ഓഫീസുകളുടെ പണി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞിരുന്നു. ജില്ലാ കലക്ടര്‍ക്കാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !