ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രിന്‍സിപ്പലിനെതിരെ മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ഥികള്‍;

ഉത്തർപ്രദേശ് : യുപിയിലെ ഗാസിയാബാദില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.

ഡോ. രാജീവ് പാണ്ഡ്യ ആണ് അറസ്റ്റിലായത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിദ്യാര്‍ഥിനികള്‍ രക്തം കൊണ്ട് കത്തെഴുതി അയച്ചിരുന്നു. 12, 13 വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. 

പലകാരണങ്ങള്‍ പറഞ്ഞ് പ്രിന്‍സിപ്പല്‍ ഓഫീസ് മുറിയിലേക്ക് തങ്ങളെ വിളിച്ചുവരുത്തി അനുചിതമായി ശരീരത്തില്‍ സ്പര്ശിച്ചു എന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. പ്രിൻസിപ്പലില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ട ഒരോ വിദ്യാര്‍ഥിനിക്കും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും അതിനുള്ള അനുമതി നല്‍കണമെന്നും കത്തില്‍ പറയുന്നു. 

എന്നാല്‍ വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമുണ്ടായി. കുട്ടികളുടെ രക്ഷിതാക്കള്‍ നിയമവിരുദ്ധമായി സ്‌കൂള്‍ ക്യാമ്ബസില്‍ കയറിയതായും തന്നെ മര്‍ദ്ദിച്ചെന്നും ചൂട്ടിക്കാട്ടി പ്രിന്‍സിപ്പലും പരാതി നല്‍കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും നിയമനടപടി സ്വീകരിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !