കോട്ടയം: ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലി പുതുപ്പള്ളിയില്‍ യു.ഡി.എഫിനായി പ്രചാരണത്തിനെത്തിയത് ആയുധമാക്കി എല്‍.ഡി. എഫ്.
എന്നാല്‍ നിഖില്‍ പൈലി പ്രചാരണത്തിന് വന്നത് തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. തന്‍റെ അറിവോടെയല്ല നിഖില്‍ പൈലി പുതുപ്പള്ളിയില്‍ വന്നതെന്നും തനിക്കൊപ്പമുള്ള നിഖില്‍ പൈലിയുടെ ചിത്രങ്ങള്‍ പഴയതാണെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
ഞാന്‍ കണ്ടിട്ടില്ല... പുതുപ്പള്ളിയില്‍ നിഖില്‍ പൈലി പ്രചാരണത്തിന് വന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല... എല്ലാത്തിനും ഉത്തരവാദിത്തം എനിക്ക് പറയാന്‍ പറ്റുമോ... പണ്ടെപ്പോഴോ എടുത്ത ചിത്രങ്ങളാകും പ്രചരിക്കുന്നത്'' ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം പുതുപ്പള്ളി പോളിങ് ബൂത്തിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട പ്രചാരണത്തില്‍ വൻ കുതിപ്പിനൊരുങ്ങുകയാണ് എല്ലാ മുന്നണികളും.
ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മീനടം, മണര്‍കാട്, കൂരോപ്പട പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍. സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് ഇന്ന് പാമ്പാടി പഞ്ചായത്തില്‍ വീടുകയറി വോട്ടു തേടും.
യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പാമ്പാടി, കുരോപ്പട, പുതുപ്പള്ളി അകലക്കുന്നം പഞ്ചായത്തുകളില്‍ ഭവന സന്ദര്‍ശനം നടത്തും. ഓണാവധി കഴിഞ്ഞ് തിരികെയെത്തുന്ന എം.എല്‍.എമാര്‍ അടക്കം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവമാകും.
കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥികളെത്തും. എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിൻ ലാലിൻ്റ വികസന രേഖാ പ്രകാശന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുക്കും.
എന്‍.ഡി.എയുടെ പ്രചാരണത്തിന്‍റെ ഭാഗമായി അനില്‍ ആന്‍റണിയും രാജീവ് ചന്ദ്രശേഖറും എത്തുന്നുണ്ട്. രാജീവ് ചന്ദ്രശേഖര്‍ അയര്‍ക്കുന്നത്ത് വിദ്യാര്‍ഥികളും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസേഴ്സുമായുമുള്ള പരിപാടികളില്‍ പങ്കെടുക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.