പോലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ്; വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നല്ലെന്ന് വാദം, '

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നു വച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോ​ഗ്യ മന്ത്രി വീണ ജോർജ്.

ശസ്ത്രക്രിയക്കിടെ ഹർഷിന എന്ന യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എങ്ങനെയെന്നു കണ്ടെത്താനാവില്ല. മെഡിക്കൽ കോളജിലെ കത്രികയാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 

മെഡിക്കൽ ബോർഡ് റിപ്പോർട്ട് അം​ഗീകരിക്കാൻ സാധിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും. വിഷയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സ്വകാര്യ മെഡിക്കൽ കോളജിലെ പ്രവേശനം സംബന്ധിച്ച ഭേദ​ഗതി ബില്ലിന്റെ ചർച്ചയ്ക്കിടെയാണു മന്ത്രിയുടെ പരാമർശം. 

വിഷയത്തിൽ മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്നു ഹർഷിന വ്യക്തമാക്കിയിരുന്നു. ഈ മാസം 16നു സെക്രട്ടേറിയറ്റിനു മുന്നിൽ സൂചനാ സമരം നടത്തുമെന്നും ഹർഷിന പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !