തിരുവനന്തപുരം:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗത്വം നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല.
തനിക്ക് ഇപ്പോള്‍ ലഭിച്ചത് 19 വര്‍ഷം മുൻപുള്ള സ്ഥാനമാണെന്ന് ചെന്നിത്തല പറഞ്ഞു.പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് മുൻപ് പാര്‍ട്ടിയില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇടം നേടാനുള്ള ചരടുവലികള്‍ ചെന്നിത്തല നേരത്തേ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ദേശീയ നേതൃത്വവുമായുള്ള ബന്ധം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നിത്തല. എന്നാല്‍ കേരളത്തില്‍ നിന്നും പുതുതായി ശശി തരൂരിനെയാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. തരൂരിനെ കൂടാതെ എകെ ആന്റണിയേയും കെസി വേണുഗോപാലിനേയും നിലനിര്‍ത്തിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായിട്ടാണ് ഉള്‍പ്പെടുത്തിയത്.
നേരത്തേ ശശി തരൂരിനെ ഒഴിവാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ തരൂരിനെ ഒഴിവാക്കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. ഈ സാഹചര്യത്തിലാണ് തരൂരിനെ ഉള്‍പ്പെടുത്തുകയും ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം പ്രവര്‍ത്തക സമിതിയില്‍ ഉള്പ്പെടുത്തിയില് പ്രതികരിച്ച് ശശി തരൂര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ 138 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയില്‍ സമിതി അംഗമാക്കിയതില്‍ താൻ നന്ദി അറിയിക്കുന്നു.
പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ ഉറ്റുനോക്കുകയാണ്. പാര്‍ട്ടിയുടെ ജീവവായു ആയ ലക്ഷണക്കണക്കിന് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരെ കൂടാതെ നമ്മുക്ക് ഒന്നം നേടാനാകില്ല. അവരേയും ഞാൻ വണങ്ങുന്നു', തരൂര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.