അബുദാബി: പരസ്യമായി മദ്യപിച്ച മലയാളി ഉള്‍പ്പെടെ നിരവധി വിദേശികള്‍ അബുദാബിയില്‍ പിടിയില്‍. മുസഫ ഷാബിയ 12ല്‍ ഇന്നലെ നടന്ന പരിശോധനയിലാണ് പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചവര്‍ അറസ്റ്റിലായത്.അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ലേബര്‍ ക്യാമ്പ്, ബാച്ചിലേഴ്സിന്റെ താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. കോടതി വിധി അനുസരിച്ച് തടവുശിക്ഷയോ പിഴയോ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കും. വ്യക്തിഗത ആവശ്യത്തിന് മദ്യം വാങ്ങാന്‍ (മുസ്ലിം അല്ലാത്തവര്‍ക്ക്)യുഎഇയില്‍ അനുമതിയുണ്ട്. എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കരുത്.
താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപാനം അനുവദിക്കും. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും വാങ്ങി ശേഖരിക്കുന്നതും രാജ്യത്ത് നിയമലംഘനമാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് തടവും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. എന്നാല്‍ ഷാര്‍ജ എമിറേറ്റില്‍ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.