തിരുവനന്തപുരം: എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍.
ഓണക്കാലത്തോടനുബന്ധിച്ച് ചില കള്ള്ഷാപ്പ് ഉടമകളും ബാര്‍ ഉടമകളും പരിശോധന ഒഴിവാക്കുന്നതിലേയ്ക്കായി ചില എക്സൈസ് ഉദ്ദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതും ലൈസൻസ് നിബന്ധനകള്‍ക്കും പെര്‍മിറ്റുകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കള്ള്ഷാപ്പുകള്‍ക്കും ബാറുകള്‍ക്കും ചില എക്സൈസ് ഉദ്ദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്.
സംസ്ഥാനത്തെ 14 എക്സൈസ് ഡിവഷനുകളിലും തിരഞ്ഞെടുത്ത 16 എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും 45 റേഞ്ച് ഓഫീസുകളും ഉള്‍പ്പടെ 75-ഓളം എക്സൈസ് ഓഫീസുകളില്‍ വിജിലൻസ് ഇന്നലെ ഉച്ച മുതല്‍ ഒരേ സമയം സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തിയത്.
സംസ്ഥാനത്തെ കള്ള് ഷോപ്പുകളിലും, ബാറുകളിലും, നിശ്ചിത ഇടവേളകളില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്ന ഉത്തരവിന് വിരുദ്ധമായി ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, ചേര്‍ത്തല എക്സൈസ് റേഞ്ച് ഓഫീസ്, കോട്ടയം ജില്ലയിലെ ഈരാറ്റുുപേട്ട എക്സൈസ് റേഞ്ച് ഓഫീസ്,
ഏറ്റുമാനൂര്‍ എക്സൈസ് റേഞ്ച് ഓഫീസ്, കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്, പാലക്കാട് ജില്ലയിലെ ചിറ്റൂൂര്‍ എക്സൈസ് റേഞ്ച് ഓഫീസ്, വയനാട് ജില്ലയിലെ കല്‍പ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് തുടങ്ങിയ ഓഫീസുകളില്‍ ഉത്തരവ് പ്രകാരമുള്ള പരിശോധന എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തുന്നില്ല എന്ന് വിജിലൻസ് കണ്ടെത്തി.
ബെവ്കോ ഗോഡൗണുകളില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ബാറുകളില്‍ മദ്യം ഇറക്കാവൂ എന്ന ഉത്തരവ് സംസ്ഥാനത്തെ ചില എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍മാര്‍ നടപ്പിലാക്കുന്നില്ല എന്നും വിജിലൻസ് കണ്ടെത്തി.
ഇന്നലെ പരിശോധന നടത്തിയ ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പാലക്കാട് ജില്ലയിലെ ചിറ്റൂൂര്‍ എക്സൈസ് റേഞ്ച് ഓഫീസ്, പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസ്, തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, എന്നീ ഓഫീസുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില ബാറുകളില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല ബെവ്കോ ഔട്ട്ലെറ്റുകളില് നിന്നും മദ്യം ഇറക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി.
ചങ്ങനാശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ഓഫീസില്‍ പൊതുസ്ഥലത്ത് പുക വലിക്കുന്നത് പോലുള്ള കുറ്റങ്ങളില്‍ പിടിക്കപ്പെടുന്നവരില്‍ നിന്നും പിഴ ഈടാക്കാതെ പിഴയെക്കാള്‍ കൂടുതല്‍ തുകയുമായി ഓഫീസിലെത്താൻ നിര്‍ദ്ദേശിക്കുന്നതായി വിജിലൻസ് കണ്ടെത്തി.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസിലെ വിശ്രമ മുറിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പത്ത് ബോട്ടില്‍ വിദേശ മദ്യവും, കാസര്‍ഗോഡ് ജില്ലയിലെ ബദിയെടുക്ക എക്സൈസ് റേഞ്ച് ഓഫീസ്സില്‍ അബ്ക്കാരി കേസ്സില്‍ ഉള്‍പ്പെടാത്തതും, കര്‍ണാടകയില്‍ മാത്രം വില്‍ക്കുന്നതിനുമായിട്ടുള്ള പത്ത് കവര്‍ മദ്യവും വിജിലൻസ് മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.
കാസര്‍ഗോട് ജില്ലയിലെ കുമ്ബള എക്സൈസ് റേഞ്ച് ഓഫീസ്സില്‍ തൊണ്ടി മുതലായി സൂക്ഷിച്ചിരിക്കുന്ന ആറ് വാഹനങ്ങളുടെ ബാറ്ററിയും, കോഴിക്കോട് ജില്ലയിലെ വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസ്സില്‍ സൂക്ഷിച്ചിരുന്ന വാഹനത്തിന്റെ ബാറ്ററിയും നഷ്ടപ്പെട്ടിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി.
ഇന്നലെ നടന്ന മിന്നല്‍ പരിശോധനയില്‍ കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ഡ്രൈവറുടെ ഗൂഗിള്‍ പേ വഴി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാല് തവണകളിലായി ഒരുലക്ഷത്തിപതിനയ്യായിരം രൂപ വന്നതിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നതാണെന്ന് വിജിലൻസ് അറിയിച്ചു.
വിജിലൻസ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹര്‍ഷിത അത്തല്ലൂരി ഐ.പി.എസിന്റെ മേല്‍നോട്ടത്തിലും പൊലീസ് സൂപ്രണ്ട് ഇ.എസ്.ബിജുമോന്റെ നേതൃത്വത്തിലും നടന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.
എക്സൈസ് ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനും അഴിമതി പൂര്‍ണ്ണമായും തുടച്ചുനീക്കുന്നത് ഉറപ്പ് വരുത്തുന്നതിന് വരും ദിവസങ്ങളിലും ഇത് സംബന്ധിച്ച പരിശോധന തുടരുമെന്നും മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന് നല്‍കുമെന്നും വിജിലൻസ് ഡയറക്ടര്‍ ടി. കെ . വിനോദ്കുമാര്‍ ഐ പി എസ് -അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.