പേരൂര്‍ക്കട: അമ്മയെയും മകനെയും അക്രമിച്ച കേസിലെ രണ്ടാം പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.
ശംഖുമുഖം കണ്ണാന്തുറ രാജീവ് നഗര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ബാലുവിനെ (31)ആണ് അറസ്റ്റ് ചെയ്തത്.വലിയതുറ പോലീസ് സ്റ്റേഷന് പരിധിയിലെ വെട്ടുകാട് നിര്‍മല ഹോസ്പിറ്റലിനു സമീപമുള്ള വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെയും മകനേയും ചീത്തവിളിക്കുകയും മര്‍ദിക്കുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ബാലു.
ഇയാള്‍ വലിയതുറ സ്റ്റേഷനിലെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. വലിയതുറ എസ്ഐ ഇൻസമാം, സിപിഒമാരായ റോജിൻ, ഷിബി, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.