തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ പെരുമാറ്റത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്ന ജനറിക് മരുന്നുമായി ബന്ധപ്പെട്ട നിര്‍ദേശത്തിനെതിരെ ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹു.
നേരത്തെ, നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) യുടെ കീഴിലുള്ള എത്തിക്സ് ആന്‍ഡ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ബോര്‍ഡാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ജനറിക് മരുന്നുകളുടെ നിർദേശത്തിന് പുറമെ, രോഗികളെ ബോധവല്‍ക്കരിക്കുന്നതിനും അഭ്യര്‍ത്ഥിക്കുന്നതിനുമായി മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നും പറയുന്നുണ്ട്.60-ലധികം പേജുകളുള്ള മാര്‍ഗ നിര്‍ദശങ്ങളില്‍, ഡോക്ടര്‍ക്ക് പ്രിസ്‌ക്രിപ്ഷന്‍ പാഡുകളില്‍ ഉപയാഗിക്കേണ്ട മെഡിക്കല്‍ ബിരുദങ്ങളു, പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പരസ്യങ്ങളും, ടെലികണ്‍സള്‍ട്ടേഷനിലൂടെ രോഗികളോട് പെരുമാറുന്ന രീതി എന്നിവയടക്കമുള്ള കാര്യങ്ങളിൽ വ്യവസ്ഥകള്‍ ഉണ്ട്.
ജനറിക് മരുന്ന് കഴിച്ചു കാണിക്കാൻ വെല്ലുവിളിക്കുന്നു. നാഷണൽ മെഡിക്കൽ കമ്മീഷനോടാണ്. അതിലെ ഉന്നത അധികാരികളോടാണ്. താങ്കൾക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖം വന്നാൽ ജനറിക് മരുന്ന് കഴിക്കാൻ വെല്ലുവിളിക്കുന്നു. അസുഖം കുറയില്ല എന്ന് മാത്രമല്ല മറ്റു ചില ബുദ്ധിമുട്ടുകളും കൂടി വരും.
കടുത്ത ആന്റിബയോട്ടിക് റെസിസ്റ്റൻസിന്റെ ഈ കാലത്ത് മൂന്നാംകിട ജനറിക് മരുന്നുകൾ എഴുതാൻ നിർബന്ധിക്കുന്നത് ലക്ഷക്കണക്കിന് ആൾക്കാരെ കൊല്ലുന്നതിന് തുല്യം. മരുന്നുകൾ ഏറ്റവും നല്ല ക്വാളിറ്റി ഉള്ളതായിരിക്കണം.
ക്വാളിറ്റി കുറഞ്ഞ മരുന്നുകൾ രോഗികൾക്ക് നൽകിയാൽ അസുഖം കുറയില്ല എന്ന് മാത്രമല്ല ആന്റിബയോട്ടിക്കുകളുടെ കാര്യത്തിൽ കടുത്ത റസിസ്റ്റൻസും നിലവിൽ വരും അതായത് ശതാബ്ദങ്ങളോളം നീണ്ടുനിൽക്കുന്ന വലിയ അപകടം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.