മാരക മയക്കുമരുന്ന് വിൽപ്പന രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ

തൃശൂർ : സ്വകാര്യ ലോഡ്ജിൽ നിന്നും മാരക ലഹരിമരുന്നുമായി യുവതികൾ ഉൾപ്പടെ നാലുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കൂറ്റനാട് സ്വദേശികളായ ഷെഫീഖ്,അനസ്,ആലപ്പുഴ സ്വദേശിനി ഷെറിൻ,കൊല്ലം സ്വദേശിനി സുരഭി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

ലോഡ്ജിന് സമീപത്ത് സംശയാസ്പദമായ രീതിയിൽ കണ്ട യുവതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വോഡും പോലീസും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.

സുരഭിയേയും,ഷെറിനേയും മുൻനിർത്തിയാണ് ഷെഫീഖും അനസും ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്. കേരളത്തിന് പുറത്ത് നിന്നും എത്തിക്കുന്ന ലഹരിമരുന്ന്. സുരഭിയും,ഷെറിനും ചേർന്നാണ് ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !