തിരുവനന്തപുരം: അക്ഷയസെന്ററുകളില്‍ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
ഓപ്പറേഷൻ ഇ സേവ എന്ന പേരില്‍ തെരഞ്ഞെടുത്ത 140 കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണു വിവരം. .
ചില അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ സേവനങ്ങള്‍ക്ക് ജനങ്ങളില്‍നിന്ന് അമിത ഫീസ് ഈടാക്കി അവരെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തി.
അക്ഷയ സെന്ററുകളുടെ പ്രവര്‍ത്തന സുതാര്യത പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനും പേരായ്മ പരിഹരിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസര്‍മാര്‍ അക്ഷയസെന്റര്‍ നടത്തിപ്പുകാരില്‍നിന്ന് കൈക്കൂലി വാങ്ങി ഇത്തരം അഴിമതിക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.
2013, 18 വര്‍ഷങ്ങളിലെ സര്‍ക്കാര്‍ ഉത്തരവുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കാവുന്ന ഫീസുകളെ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാല്‍, ഇതിനു വിരുദ്ധമായി പതിന്മടങ്ങ് സേവന ഫീസ് ചില അക്ഷയ സെന്ററുകള്‍ ഈടാക്കുന്നതായി കണ്ടെത്തി. വാങ്ങുന്ന ഫീസിന് കന്പ്യൂട്ടര് നിര്‍മിത രസീത് നല്‍കണമെന്ന ഉത്തരവ് പലയിടത്തും പാലിക്കുന്നില്ല. ഓരോ ദിവസത്തെയും സാന്പത്തിക ഇടപാട് സംബന്ധിച്ച് കാഷ് ബുക്ക് സൂക്ഷിക്കണമെന്ന നിര്‍ദേശവും പാലിക്കുന്നില്ല.
പൊതുജനങ്ങള്‍ക്കു പരാതി എഴുതാൻ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ജില്ലാ അക്ഷയ പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ പരിശോധിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ലെന്നു കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.