മുംബൈ: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കും മറ്റും നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരിൽ ഉദ്യോഗാർഥികളിൽ നിന്നും അനധികൃതമായി പണം വാങ്ങിയ കേസിൽ ED പരിശോധന.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് 2015ൽ കൺസൾട്ടൻസി കരാർ ലഭിച്ച സ്ഥാപനമായിരുന്നു എന്ന പേരിൽ മാത്യു ഇന്റർനാഷണൽ. കുവൈത്തിലേക്ക് 900 നഴ്സുമാരെ റിക്രൂട്ട് ചെയ്തതിൽനിന്ന് മാത്യു ഇന്റർനാഷണൽ 205.71 കോടി രൂപ തട്ടിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ സഹായത്തോടെയായിരുന്നു തട്ടിപ്പ്.
മാത്യു ഇന്റർനാഷണൽ എന്ന റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുന്ന പുത്തൻവീട്ടിൽ ജോസഫ് മാത്യുവിന്റെ താമസസ്ഥലത്തും വ്യാപാരസ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റെയ്ഡ് നടത്തിയത്. മുംബൈയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി നടത്തിയ റെയ്ഡുകളിൽ 76 ലക്ഷം രൂപയും 12 കോടി രൂപയുടെ വസ്തുകളുടെ രേഖകളും പിടിച്ചെടുത്തു.ഇന്ത്യൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ട്വിറ്റർ വഴിയാണ് വിവരം പുറത്തു വിട്ടത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് പരിശോധന നടത്തിയത്. മാത്യു ഉൾപ്പെടെയുള്ളവർക്കെതിരെ കൊച്ചിയിൽ സിബിഐ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ പരിശോധന.
വ്യാജ ലൈസൻസ് ഉപയോഗിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ 2015 ൽ മാത്യുവും മകൻ ടോം മാത്യു എന്ന തോമസ് മാത്യുവും മുംബൈയിലെ മറ്റൊരു ബിസിനസുകാരനുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയതായി ED പറയുന്നു.
തുടർന്ന് റിക്രൂട്ട്മെന്റ് നടപടികൾക്കായി കുവൈത്തിലെ രണ്ട് കമ്പനികളിൽ നിന്ന് ഡിമാൻഡ് ലെറ്ററുകളും ഇതിനായി ചുമതലപെടുത്തിയ കത്തുകളും മാത്യു സ്വന്തമാക്കി.ഇതിനായി കൊച്ചിയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് അഡോൾഫസിന്റെ സഹായവും പ്രതികൾക്ക് ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഉദ്യോഗാർഥികൾക്കായി കൊച്ചിയിൽ വെച്ച് റിക്രൂട്ട്മെന്റ് നടത്തുകയും ചെയ്തു.
ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും ഏകദേശം 20 ലക്ഷം രൂപയാണ് സംഘം സർവീസ് ചാർജ് ആയി പിരിച്ചെടുത്തത്. പരമാവധി 20,000 രൂപയാണ് സർക്കാർ നിശ്ചയിച്ച സർവീസ് ചാർജ് പരിധി. ഇത്തരത്തിൽ ഏകദേശം ഇരുന്നൂറ്റി ആറു കോടിയോളം രൂപയാണ് പ്രതികൾ ഉദ്യോഗർഥികളിൽ നിന്ന് തട്ടിയെടുത്തത് എന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ED അധികൃതർ വ്യക്തമാക്കി.
ED has conducted search operation on 03.08.2023 & 04.08.2023 under the PMLA, 2002 at the residential premises of Puthenveettil Joseph Mathew @ P.J. Mathew, Proprietor, M/s. Mathew International, Mumbai and other premises located at Mumbai & Kerala, in a Nurses Recruitment Scam.
— ED (@dir_ed) August 4, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.