തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് തന്നെ ഒന്നാമതെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി രംഗത്ത്. ബയോമെഡിക്കല്‍ വിവര്‍ത്തന ഗവേഷണ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്നും സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറെൻസില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
ഇതിനു മുൻപ് നടന്ന കോണ്‍ഫറൻസില്‍ വിദഗ്ദര്‍ നല്കി മിക്ക നിര്‍ദേശങ്ങളും നടപ്പിലാക്കുവാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഈ വേദി ഉപകരിക്കട്ടെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ ഡേറ്റ ശേഖരവും പ്രധാനമാണ് എന്നും വളരെ വലിയ ഒരു ഡേറ്റ ശേഖരം ഇപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ട് എന്നും മികച്ച ഗവേഷണ പഠനത്തിനായി അത് വളരെ സുരഷിതമായി വിദഗ്ദ്ധര്‍ക്ക് ലഭ്യമാക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രെയിൻ ഗൈൻ എന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. മലയാളി ഗവേഷകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇവിടെ തന്നെ ഒരുക്കും. അക്കാര്യത്തില്‍ കേരളത്തിലെ ന്യൂനതകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.