രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്; ഓണം ആഘോഷിക്കാന്‍ "3200" കൈയില്‍ കിട്ടും,,,

തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാനായി ധനവകുപ്പ് തുക അനുവദിച്ചു.

അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഓഗസ്റ്റ് 23നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുള്ളത്. 

ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ കയ്യില്‍ പണമെത്തേണ്ടത് വളരെ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ഇക്കാര്യം കണക്കിലെടുത്ത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.

പെൻഷൻ വിതരണം ചെയ്യാനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോർഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷൻ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം പെൻഷൻ വിതരണം ആരംഭിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !