മഴക്കാറുകൾ മറഞ്ഞു; പെയ്യാൻ മടിച്ച് കാലവർഷം! കാത്തിരിക്കുന്നത് കൊടും വരൾച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇതുവരെ 35 ശതമാനത്തിന്റെ കുറവെന്ന് കണക്കുകള്‍. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 130.1 സെന്റിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 85.2 സെന്റിമീറ്റര്‍ മഴ മാത്രമാണ് പെയ്തതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ജൂണില്‍ 64.8, ജൂലൈയില്‍ 65.3 സെന്റിമീറ്റര്‍ എന്നിങ്ങനെയാണ് സാധാരണ സംസ്ഥാനത്ത് മഴ ലഭിക്കേണ്ടത്. എന്നാല്‍ ജൂണില്‍ ആകെ 26 സെന്റിമീറ്റര്‍ മഴ മാത്രമാണ് പെയ്തത്. ജൂലൈയില്‍ 59.2 സെന്റിമീറ്റര്‍ മഴയും ലഭിച്ചു. 

കാസര്‍കോട്, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ കുറവാണ്. ഇടുക്കി (52%), വയനാട് (48%), കോഴിക്കോട് (48%) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 

ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ( 1602.5 mm) ജില്ലയിലാണെങ്കിലും അവിടെയും 18 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാലു മാസത്തെ കാലവര്‍ഷത്തില്‍ 201.86 സെന്റിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. 

കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ആകെ 173.6 സെന്റിമീറ്റര്‍ മഴ ലഭിച്ചിരുന്നു. അടുത്ത രണ്ടു മാസവും സാധാരണയില്‍ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ അതിരൂക്ഷ വര്‍ള്‍ച്ചയാകും സംസ്ഥാനത്തെ കാത്തിരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !