അഹമ്മദാബാദ്: പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം വാങ്ങുന്നത് നിര്‍ബന്ധമാക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ ഒരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍.
ഭരണഘടനാപരമായി പ്രശ്നങ്ങളില്ലെങ്കില്‍ പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം വാങ്ങുന്നത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ ഇതിനായി ഒരുക്കേണ്ട സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ സാധ്യതാപഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം വാങ്ങുന്നത് നിര്‍ബന്ധമാക്കണമെന്ന് പട്ടീദാര്‍ സമുദായം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മെഹ്സാനയില്‍ പട്ടീദാര്‍ സമുദായത്തിന്റെ പരിപാടിയെ അഭിസംബോധന ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
'കല്യാണത്തിന് വേണ്ടി പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത് ഒഴിവാക്കാന്‍ പ്രണയ വിവാഹത്തിന് മുന്‍പ് മാതാപിതാക്കളുടെ അനുവാദം വാങ്ങുന്നത് നിര്‍ബന്ധമാക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കാന്‍ പഠനം നടത്തണമെന്നും ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ ആവശ്യപ്പെട്ടു.
ഭരണഘടന ഇത് അനുവദിക്കുകയാണെങ്കില്‍ നമുക്ക് ഇതിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്താം. മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിനായി പരിശ്രമം നടത്താവുന്നതുമാണ്'- ഭൂപേന്ദ്ര പട്ടേലിന്റെ വാക്കുകള്‍. നിയമസഭയില്‍ അത്തരത്തില്‍ ഒരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ മുതിര്‍ന്നാല്‍ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ ഒരു എംഎല്‍എയായ ഇമ്രാന് ഖേഡാവാല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.