ചെന്നൈ: രജനികാന്ത് ആരാധകരുടെ 'തലൈവർ' സിനിമയുടെ റിലീസ് വ്യാഴാഴ്ച ആഘോഷിക്കാൻ ചെന്നൈയിലെ വിവിധ തീയറ്ററുകളിൽ ഒത്തുകൂടി. വ്യാഴാഴ്ച്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രജനീകാന്ത് ചിത്രം തിയേറ്ററിലെത്തുന്നത്.
ചെന്നൈയിലെ വിവിധ തിയേറ്ററുകളില്‍ രജനീകാന്ത് ആരാധകര്‍ ജയിലര്‍ റിലീസ് ചെയ്യുന്നതിന്റെ ആഘോഷത്തിലായിരുന്നു. പടക്കം പൊട്ടിച്ചും, പൂജകള്‍ നടത്തിയും, പാലഭിഷേകവും, സിനിമയിലെ ഗാനങ്ങള്‍ക്ക് ചുവടുവെച്ചുമാണ് ആരാധകര്‍ റിലീസ് ആഘോഷമാക്കിയത്. വെട്രി തിയേറ്ററിൽ, ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി സംഗീത സംവിധായകന് അനിരുദ്ധും എത്തിയിരുന്നു. സിനിമയുടെ സംഗീതസംവിധായകൻ അനിരുദ്ധിനൊപ്പം 'ഹുക്കും' എന്ന ഗാനം ആരാധകർ ആലപിച്ചു.
എന്നാല്‍ ആവേശം പിന്നീട് അതിരുകടക്കുന്നതാണ് കണ്ടത്. രണ്ട് യുവാക്കളെ ആരാധകര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് കണ്ടത്. ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞവരെ രജനി ആരാധകര്‍ നേരിട്ടു.
സിനിമ എങ്ങനെയുണ്ടെന്ന് ആദ്യ ഷോ കണ്ട ഇവരോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അവര്‍ ചിത്രത്തെ കുറിച്ച് അഭിപ്രായം പറയുന്നതിനിടെയായിരുന്നു ആക്രമണം. എന്നാൽ ആദ്യ ഷോ കഴിഞ്ഞാല്‍ സാധാരണ സംഭവിക്കുന്ന കാര്യമാണിത്. മാധ്യമപ്രവര്‍ത്തകര്‍ പ്രേക്ഷകരില്‍ നിന്ന് ആദ്യ പ്രതികരണമെന്ന നിലയില്‍ സിനിമയെ കുറിച്ച് ചോദിക്കാറുണ്ട്.
എന്നാല്‍ ഈ യുവാക്കള്‍ സിനിമ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കൊണ്ടിരിക്കെയാണ് പ്രശ്നങ്ങളുണ്ടായത്. ഈ രണ്ട് പേരും ദളപതി വിജയ് ആരാധകര്‍ ആണെന്നായിരുന്നു ആക്രമിക്കാനുള്ള കാരണമായി രജനി ആരാധകര്‍ പറഞ്ഞത്. രജനീകാന്തിന്റെ പടത്തെ മോശമായി കാണിക്കാന്‍ വേണ്ടി മാത്രമാണ് ഈ പരാമര്‍ശങ്ങളെന്നും ആരാധകര്‍ പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.