ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്നുകൂടി ചത്തു.
ബുധനാഴ്ച രാവിലെയാണ് ധാത്രി എന്ന പെണ്‍ ചീറ്റപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരുള്ളത്. കുനോ നാഷണൽ പാർക്കിൽ 4 മാസത്തിനിടെ 9 മരണം.
നമീബിയയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമായി 20 ചീറ്റപ്പുലികളേയാണ് കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. പ്രൊജക്ട് ചീറ്റ എന്ന പദ്ധതി പ്രകാരം ആയിരുന്നു ഇത്. മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രിൽ 23 ന് ഉദയ് എന്ന ചീറ്റയും അസുഖം മെയ് 9 ന് ദക്ഷ എന്ന പെൺ ചീറ്റ ഇണചേരൽ ശ്രമത്തിനിടെ ആൺ ചീറ്റയുടെ ആക്രമണത്തിൽലും നിർജലീകരണം കാരണം രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ജൂലൈ 15 ന് സൂരജ് എന്ന ചീറ്റപ്പുലിയും കുനോ ദേശീയോദ്യാനത്തില്‍ ചത്തിരുന്നു. ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഏഴ് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അറ്റുപോയ ചീറ്റപ്പുലികളെ രാജ്യത്ത് വീണ്ടെടുക്കാനുള്ള ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. ഇതനുസരിച്ച് രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളില്‍ 9 എണ്ണമാണ് ഇതിനോടകം ചത്തത്. ആഫ്രിക്കയില്‍ നിന്നുമെത്തിച്ച മൂന്ന് ചീറ്റപ്പുലി കുഞ്ഞുങ്ങള്‍ അടക്കമാണ് ഇത്.
വിവിധ കാരണങ്ങളാണ് ചീറ്റപ്പുലികളുടെ മരണത്തിന് കാരണമായി വന്യജീവി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവ തമ്മിലുള്ള ഏറ്റുമുട്ടലും വേട്ടയാടുന്നതിനിടെയുണ്ടാവുന്ന പരിക്കും അണുബാധയും എല്ലാം ഇവയുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് നിരീക്ഷണം. അതേസമയം ഇവയുടെ കഴുത്തിലെ കോളറിനെതിരെയും വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.