യൂറോപ്യൻ രാജ്യമായ അയർലണ്ടിനാണ് ഇപ്പോൾ ഒന്നിന് പുറകെ മറ്റു രാജ്യങ്ങളുടെ എംബസ്സിയുടെ മുന്നറിയിപ്പ് തലവേദന ആകുന്നത്. ഈയിടെയായി നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ അമേരിക്കൻ വിനോദ സഞ്ചാരി അടിമേടിച്ചു ആശുപത്രിയിൽ ആയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പൗരന് ഡബ്ലിനില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിനെത്തുടര്ന്ന് ഒരു സുരക്ഷാ മുന്നറിയിപ്പ് ഡബ്ലിനിലെ യുഎസ് എംബസി പുറത്തിറക്കിയിരുന്നു.
ഇതിനു പിന്നാലെ ഡബ്ലിനിലെത്തുന്ന തങ്ങളുടെ പൗരന്മാര്ക്ക് സുരക്ഷാ മുന്നറിയിപ്പുമായി സ്പാനിഷ് എംബസിയും എത്തി. എന്നാൽ ഇപ്രാവശ്യം അടികൂടാതെ .. പകരം കള്ളന്മാരെ സൂക്ഷിക്കുക എന്നുകൂടിയാണ് ..സ്പാനിഷ് എംബസ്സി പറയുന്നത്.
പൊതുവെ അയര്‍ലണ്ട് സുരക്ഷിതമായ രാജ്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി സൂക്ഷിക്കണമെന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്. ഡബ്ലിന്‍ നഗരത്തിലെ വടക്കന്‍ ഉള്‍പ്രദേശങ്ങളായ Temple Bar, Portobello, O’Connel Street area, Parnell Square, Connolly Station പരിസരം എന്നിവിടങ്ങളിലെ തെരുവുകളില്‍ സ്ഥിരമായി അടിപിടികളുണ്ടാകാറുണ്ടെന്ന് എന്നും എംബസി മുന്നറിയിപ്പ് പറയുന്നു. കൂടാതെ നഗരത്തിലെത്തുന്നവര്‍ പ്രത്യേക മുന്‍കരുതലുകളെടുക്കണമെന്നാണ് എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.

.jpg)
.jpg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.