കോട്ടയം: വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത് ജനാധിപത്യ സംവിധാനത്തില്‍ ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതികളുടെയും കേന്ദ്രസ്ഥാനമെന്നും ആരോപണങ്ങള്‍ ഉയരുമ്പോൾ മറുപടി പറയാതെ ഓടിയൊളിക്കുന്നത് ശരിയാണോയെന്നും പുതുപ്പള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശൻ ചോദിച്ചു.ആറ് മാസക്കാലത്തിലധികമായി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ട്. അദ്ദേഹം ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ്. ഒരു ചോദ്യവും അദ്ദേഹത്തോട് ചോദിക്കാൻ പറ്റില്ല. മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ മറുപടി പറയാൻ ഉത്തരവാദിത്വമുള്ള ആളാണ്.
എന്നാല്‍, അവര്‍ രണ്ട് പേരും മറുപടി പറയില്ലെന്നും പാര്‍ട്ടി പറയുമെന്നുമാണ് പറയുന്നത്. വിവാദത്തില്‍പ്പെട്ടത് എംവി ഗോവിന്ദന്റെ കമ്പനിയോ ഗോവിന്ദൻ ആ കമ്പനിയുടെ പാര്ട്ടറോ അല്ലല്ലോ. ഗോവിന്ദനല്ല മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്', സതീശൻ പറഞ്ഞു
മാസപ്പടി ഉള്‍പ്പെടെ സര്‍ക്കാറിനെതിരേ ഉയര്‍ന്നുവന്ന ഗുരുതമായ അഴിമതി ആരോപണങ്ങളും ഭരണപരാജയവും പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കുമെന്നും സതീശൻ പറഞ്ഞു. ഏഴ് കൊല്ലംകൊണ്ട് സംസ്ഥാനത്ത് രൂക്ഷമായ ധനപ്രതിസന്ധിയാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്നത്.
യാതൊരു വികസനവും ഇവിടെ നടക്കുന്നില്ല. ശമ്പളം കൊടുക്കല്‍ മാത്രമാണ് സര്‍ക്കാരിന്റെ ജോലി. ഓണക്കാലത്ത് രൂക്ഷമായ വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടി. വൈദ്യുതിച്ചാര്‍ജ്, വെള്ളക്കരം, കെട്ടിടനികുതി, ഇന്ധന സെസ് എന്നിവയെല്ലാം വര്‍ധിപ്പിച്ച് ജനജീവിതം ദുരിതത്തിലാക്കി. ഇതെല്ലാം പുതുപ്പള്ളിയിലെ ജനങ്ങളോട് പറയുമെന്നും സതീശൻ വ്യക്തമാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.