ഏരിസ് എന്നറിയപ്പെടുന്ന കോവിഡിന്റെ ഇജി 5.1 വകഭേദത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
ഇതിനു ശേഷം രാജ്യമെമ്പാടും നിന്ന് 335 സാമ്പിളുകള്‍ ശേഖരിച്ചെങ്കിലും ഒന്നു പോലും പോസിറ്റീവായി കാണപ്പെട്ടിട്ടില്ല.കുറഞ്ഞ തീവ്രതയും മിതമായ വളര്‍ച്ച സാധ്യതകളും ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാന്‍ മിതമായ ശേഷിയും മാത്രമാണ് ഏരിസ് പ്രകടിപ്പിക്കുന്നതെങ്കിലും മാസ്ക് പോലുള്ള സുരക്ഷ മുൻകരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
എക്സ്ബിബി 1.9.2 വകഭേദത്തിന്റെ തുടര്‍ച്ചയായി പരിണാമം സംഭവിച്ചെത്തിയ വകഭേദമാണ് ഇജി 5.1. ഇതിന്റെ സ്പൈക് അമിനോ ആസിഡ് പ്രൊഫൈലിന് എക്സ്ബിബി 1.5വുമായി സാമ്യമുണ്ട്.
ഫെബ്രുവരി 17ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വകഭേദം ജൂലൈ 19ന് നിരീക്ഷിക്കപ്പെടുന്ന കോവിഡ് വകഭേദമയി പ്രഖ്യാപിച്ചു.ഇന്ത്യയില്‍ എക്സ്ബിബി വകഭേദം മൂലം ഏപ്രില്‍ 2023നുണ്ടായ ചെറിയ കോവിഡ് തരംഗത്തിനു ശേഷം കേസുകള്‍ കുറഞ്ഞു വരുകയാണ്.എക്സ്ബിബിക്ക് മുന്‍പ് ബിഎ.5, ബിഎ.2 വകഭേദങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും ഫലപ്രദമായി കാണപ്പെട്ടത് മാസ്കുകളും സാമൂഹിക അകലവും കൈ ശുചിയാക്കലുമാണ്. ഏരിസ് തല്ക്കാലം ഭീഷണിയല്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശം.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.