കുമരകം : ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ 41 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം,കൈപ്പുഴമുട്ട് കിടങ്ങയിൽ വീട്ടിൽ പ്രവീൺ കെ.പി (41) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം കോട്ടയം ഭാഗത്ത് നിന്നും കൈപ്പുഴമുട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന യുവതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തിരുന്ന ബൈക്കിനെ പിന്തുടർന്നെത്തി ഇവരെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, യുവതിയെ അടിക്കുകയുമായിരുന്നു.യുവതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇയാൾ ഇവരെ ചീത്ത വിളിച്ചത്. ഇതിനുശേഷം ഇയാൾ ഇവർ യാത്ര ചെയ്തിരുന്ന ബൈക്കിന്റെ താക്കോൽ ഊരി ദൂരെ എറിയുകയും ചെയ്തു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ ബിൻസ് ജോസഫ്, എസ്.ഐ മാരായ സുരേഷ്, വിനോദ്, മനോജ്, എ.എസ്.ഐ സുനിൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.