ഉമ്മൻ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് 5 ശനിയാഴ്ച്ച

കോട്ടയം: കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയായിരുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ അനുസ്മരിക്കുന്നതിനായി കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 ശനി 9.30 AM ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സാറിൻറെ കബറടത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം 10 AM ന് പുതുപ്പള്ളി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും.

അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ നിർവഹിക്കും.

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.

കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യ പ്രസംഗം നടത്തും.

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്, കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ , മുൻ മന്ത്രി കെ.സി.ജോസഫ്,കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ റ്റിയു കുരുവിളാ,

ഡെപ്യൂട്ടി ചെയർമാൻമാരയ കെ. ഫ്രാൻസീസ് ജോർജ്, തോമസ് ഉണ്ണിയാടൻ , വൈസ് ചെയർമാൻമാരയ വക്കച്ചൻ മറ്റത്തിൽ, ഇ ജെ ആഗസ്തി , ഫ്രൊഫ: ഗ്രേസമ്മ മാത്യു, അഡ്‌വൈസർ തോമസ് കണ്ണന്തറ,  ബേബി തുപ്പലിഞ്ഞി, ഉമ്മൻ ചാണ്ടി സാറിന്റെ പുത്രൻ ചാണ്ടി ഉമ്മൻ , UDF ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ല സെക്രട്ടറി അസീസ് ബഡായിൽ, DCC പ്രസിഡൻറ് നാട്ടകം സുരേഷ്, രാജു കുഴിവേലിൽ, കെ.ബി.ഗിരിഷ് ,UDF  സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കുമെന്ന്.

കേരളാ കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ജയിസൺ ജോസഫ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !