കോട്ടയം: എന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച ആളായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹം മരണപ്പെട്ട സമയത്തും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്.
ജനസാഗരമായിരുന്നു ഒഴുകിയെത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിക്കാനും ദിവസവും ആളുകള്‍ എത്തുന്നുണ്ട്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. എല്ലാ ദിവസവും ആളുകള്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ജനങ്ങളുടെ പരാതി അറിയാനും നിവേദനങ്ങള്‍ സ്വീകരിക്കാനും അദ്ദേഹം ജനസമ്ബര്‍ക്ക പരിപാടി നടത്തിയിരുന്നു. തനിക്ക് കിട്ടിയ നിവേദനങ്ങള്‍ തീര്‍പ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മരണശേഷവും അദ്ദേഹത്തിന്റെ കല്ലറയില്‍ ആളുകള്‍ നിവേദനുവമായി എത്തുകയാണ്. തീയതിയും സമയവും പേരും വെച്ച് നിരവധി നിവേദനങ്ങളാണ് അദ്ദേഹത്തിന്റെ കല്ലറയിലേക്ക് എത്തുന്നത്.
കുടുംബ പ്രശ്നം തീര്‍ക്കാനും, ഒന്നരക്കോടിയുടെ സാമ്ബത്തിക ബാധ്യത അടച്ച് തീര്‍ക്കാന്‍ വഴികാട്ടിത്തരാനും, വിദേശത്ത് ഉപരിപഠനം നടത്താനും ജോലി ലഭിക്കാനും, ഭൂമി തര്‍ക്കം മാറാനും, ചികിത്സാ സഹായത്തിനും, ഒ ഇ ടി പരീക്ഷ പാസാനുമൊക്കെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് വരെ നിവേദനം എത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.