വാത സംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറാന്‍ എണ്ണതേച്ചു കുളി,,

വാത സംബന്ധമായ ബുദ്ധിമുട്ടുകള്‍ മാറുന്നതിന് എണ്ണതേച്ചു കുളി നല്ലതാണ്. ഉറക്കം, ദേഹത്തിനുറപ്പ്, ദീര്‍ഘായുസ്, കണ്ണിനു തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാര്‍ദ്ദവവും ദേഹപുഷ്ടി ഇവയെല്ലാം ഉണ്ടാകുന്നതിനും ഇത് ഉത്തമമാണ്.

നിത്യേന എണ്ണ തേച്ച്‌ കുളിക്കാൻ സാധിച്ചില്ലെങ്കില്‍ എണ്ണ ചെവിക്കുള്ളിലൊഴിക്കുകയും, ഉള്ളം കാലില്‍ പുരട്ടുകയും, തലയില്‍(നിറുകയില്‍) തേക്കുകയും ചെയ്യാവുന്നതാണ്.

ചെവിയില്‍ എണ്ണ നിര്‍ത്തിയാല്‍ കേള്‍വിക്കു കുറവോ കേള്‍ക്കാൻ വയ്യായ്കയോ ഉണ്ടാകില്ല. കാലിനടിയില്‍ തേക്കുന്നതുകൊണ്ട് കാലിന്റെ പരുപരുപ്പ്, വരള്‍ച്ച, രൂക്ഷത, തളര്‍ച്ച, തരിപ്പ്, ഇവയെല്ലാം ശമിക്കുകയും കാലുകള്‍ക്കു ബലവും ഭംഗിയും സ്ഥിരതയും വര്‍ദ്ധിക്കുകയും ചെയ്യും. 

കണ്ണിനു തെളിവുണ്ടാകും. കാല്‍ വിള്ളല്‍ ഉണ്ടാകില്ല. നിറുകയില്‍ എണ്ണ തേക്കുന്നതു കൊണ്ട് നല്ല ഉറക്കവും ദേഹത്തിനു സുഖവുമുണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !