കെഎസ്‌ഇബി വാഴക്കുലകള്‍ വെട്ടിയ സംഭവം: സര്‍ക്കാര്‍ കര്‍ഷകന് 3.5 ലക്ഷം രൂപ നല്‍കി,'

കൊച്ചി; കോതമംഗലം വാരപ്പെട്ടിയില്‍ 220 കെ വി ലെെനിന് കീഴില്‍ കൃഷി ചെയ്ത കുലച്ച വാഴകള്‍ കെഎസഇബി ജീവനക്കാര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കര്‍ഷകൻ സര്‍ക്കാര്‍ പണം കെെമാറി.

നഷ്ടപരിഹാരമായി 3.5 ലക്ഷംരൂപ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ തോമസിന്റെ വീട്ടിലെത്തിയാണ് കൈമറിയത്.മുഖ്യമന്ത്രിയ്ക്കും കേരള സര്‍ക്കാരിനും എംഎല്‍എ യക്കും തോമസ് നന്ദി പറഞ്ഞു. സഹായധനത്തില്‍ പൂര്‍ണ്ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

വാരപ്പെട്ടിയില്‍ കണ്ടംപാറ കാവുംപുറത്ത് തോമസിന്റെ നാന്നൂറോളം വാഴകളാണ് കെഎസ്‌ഇബി ജീവനക്കാര്‍ വെട്ടിയത്. ഉയരത്തില്‍ വളര്‍ന്ന വാഴകെെകള്‍ വെെദ്യുതി ലെെനില്‍ തട്ടി അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ജീവനക്കാര്‍ വാഴകള്‍ വെട്ടിയത്.

എന്നാല്‍ ഓണവിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ വാഴകര്‍ വെട്ടിയത് കനത്ത നഷ്ടമാണ് തോമസിനുണ്ടാക്കിയത്. ഇത് പരിഹരിക്കാൻ വെെദ്യുതി - കൃഷി മന്ത്രിമാര്‍ ചര്‍ച്ച നടത്തിയാണ് നഷ്ടപരിഹാരം നല്‍കുവാൻ തീരുമാനിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായര്‍ , തഹസീല്‍ദാര്‍ റെയ്ച്ചല്‍ കെ വര്‍ഗീസ്, എഫ് ഐ ടി ചെയര്‍മാൻ ആര്‍ അനില്‍കുമാര്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് അംഗങ്ങളായ ദിവ്യ സലി, സി. ശ്രീകല, പ്രിയ സന്തോഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനൻ , എം പി ഐ ചെയര്‍മാൻ ഇ കെ ശിവൻ, 

സിപിഐ എം ലോക്കല്‍ സെക്രട്ടറി എം പി വര്‍ഗീസ്, കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടര്‍ സജി പൗലോസ്,തൊടുപുഴ ട്രാൻസ്മിഷൻ ഡെപ്പ്യൂട്ടി ചീഫ് എൻജിനീയര്‍ അനില്‍ കുമാര്‍ ജി, കോതമംഗലം ട്രാൻസ്മിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ റുഖിയ, സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ജോണ്‍സണ്‍ മാനുവല്‍ , കൃഷി ഓഫീസര്‍ ഇ എം മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !