ആലപ്പുഴ: ഉപയോഗ യോഗ്യമായ എന്നാൽ വീട്ടില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഇനിമുതല്‍ അലക്ഷ്യമായി ഇടുകയോ കളയുകയോ വേണ്ട. അവ ആവശ്യമുള്ളവര്‍ക്ക് കൈമാറാം. ആലപ്പുഴ സിവില്‍ സ്റ്റേഷനില്‍ ജില്ല പഞ്ചായത്തിന്റേയും ജില്ല ഭരണകൂടത്തിന്റേയും നേതൃത്വത്തില്‍ ആരംഭിച്ച സ്വാപ് ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്വാപ് ഷോപ്പിൽ നിന്നും അര്‍ഹരായവര്‍ക്ക് ഈ വസ്തുക്കള്‍ സൗജന്യമായി നല്‍കും.ആലപ്പുഴ ജില്ലയെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്വാപ് ഷോപ്പ് തുറന്നത്.
ആദ്യഘട്ടത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് അവരുടെ വീടുകളിലെ ഉപയോഗയോഗ്യമായതും ആവശ്യമില്ലാത്തതുമായ ഉത്പന്നങ്ങൾ നൽകാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, തുണിത്തരങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി കളിപ്പാട്ടം വരെയുള്ള ഉത്പന്നങ്ങള്‍ നല്‍കാം. പഴകിയതും മുഷിഞ്ഞതും കേടുപാടുകൾ സംഭവിച്ച് ഉപയോഗിക്കാൻ പറ്റാത്തതുമായ ഉത്പന്നങ്ങൾ സ്വീകരിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.