അപരിചിതന് മെസേജ് അയയ്ക്കുന്നതില്‍ സംശയം ! അമ്മയെ കൗമാരക്കാരന്‍ കോടാലി കൊണ്ട് ക്രൂരമായി വെട്ടിക്കൊന്നു,

മഹാരാഷ്ട്ര: അമ്മയ്ക്കു അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അമ്മയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി പതിനേഴുകാരന്‍.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ പരോള്‍ പ്രദേശത്തെ വസായ് ടൗണ്‍ഷിപ്പിലാണു ക്രൂരമായ സംഭവം. സൊനാലി ഗോര്‍ഗ (35) എന്ന യുവതിയാണു കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ ഒളിവിലാണ്. സൊനാലി ഫോണില്‍ നിന്ന് അപരിചിതനായ ഒരാള്‍ക്കു മെസേജ് അയയ്ക്കുന്നതു മകന് ഇഷ്ടമായിരുന്നില്ല. 

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ടെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച അത്താഴം കഴിക്കുന്നതിനിടെ അമ്മ ഫോണില്‍ മെസേജ് അയയ്ക്കുന്നതു കണ്ടതോടെ മകന്‍ അസ്വസ്ഥനായി. രോഷാകുലനായ മകന്‍ അമ്മയെ കോടാലിയെടുത്തു തുരുതുരെ വെട്ടുകയായിരുന്നു. 

സംഭവസമയത്തു വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ സൊനാലിയെ പിന്നീട് ഭിവണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !