ഇന്ത്യക്കെതിരെ കാണിക്കാൻ ഭയം മാനസിക പിരിമുറുക്കത്തിൽ പാക്‌ ടീം

ലാഹോര്‍: ഇന്ത്യ,പാക് ക്രിക്കറ്റ് മത്സരങ്ങള്‍ എല്ലാക്കാലവും മൈതാനത്തിന് അകത്തും പുറത്തുമുള്ള വലിയ പിരിമുറുക്കങ്ങളുടെ പോരാട്ടം കൂടിയാണ്.

ഇരു രാജ്യങ്ങളുടേയും അഭിമാന പോരാട്ടമാണ് എന്നതിനാല്‍ ടീമുകള്‍ മൈതാനത്ത് ലഭ്യമായ എല്ലാ അസ്ത്രങ്ങള്‍ കൊണ്ടും പോരടിക്കും. അതിന്‍റെ സമ്മര്‍ദം ഗ്യാലറിയിലും ടെലിവിഷന്‍ സ്ക്രീനുകളിലും മൊബൈല്‍ സ്ക്രീനുകളിലും പ്രകമ്പനമാകും. ജോലിക്ക് പോലും അവധി കൊടുത്ത് ആരാധകര്‍ മുടങ്ങാതെ കാണുന്ന ക്രിക്കറ്റ് മത്സരമുണ്ടെങ്കില്‍ അത് ഇന്ത്യ- പാകിസ്ഥാന്‍ അയല്‍ക്കാരുടെ പോരാട്ടമാണ്. അതിനാല്‍ തന്നെ താരങ്ങള്‍ക്ക് മേലും വലിയ സമ്മര്‍ദത്തിന്‍റെ മേഘങ്ങള്‍ മൂടും. 

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുഖാമുഖം വരുന്നുണ്ട്. ഇതിന് മുമ്പ് ഏഷ്യാ കപ്പില്‍ ഇരു ടീമുകളുടേയും പോരാട്ടമുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം എന്നതിന്‍റെ മാനസിക സമ്മര്‍ദം പാകിസ്ഥാന്‍ ടീമിനെ ഇപ്പോഴേ പിടികൂടിക്കഴിഞ്ഞു.

വിശ്വ പോരാട്ടത്തിന്‍റെ മാനസിക പിരിമുറുക്കം കുറയ്‌ക്കാന്‍ സ്പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. നായകന്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള താരങ്ങളൊന്നും ഇന്ത്യയില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല.

ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് ഇരിപ്പിടമുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകരുടെ ആരവത്തെ മറികടക്കാന്‍ ചില്ലറ തന്ത്രങ്ങളൊന്നും മതിയാവില്ല എന്ന വിലയിരുത്തലിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ. മാത്രമല്ല, വലിയ മാധ്യമ ശ്രദ്ധയും ഈ മത്സരത്തിനുണ്ടാകും. ഇതിനാല്‍ ലോകകപ്പില്‍ ഒരു സൈക്കോളജിസ്റ്റോ മെന്‍റല്‍ കണ്ടീഷനിംഗ് കോച്ചോ പാക് ടീമിനെ അനുഗമിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !