കറാച്ചി: പാകിസ്താനില്‍ വൻ അപകടം പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 30 പേര് മരണപെട്ടു . അപകടത്തില്‍ 80-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയ്ക്ക് സമീപം സഹാറ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടം. ട്രെയിനിന്റെ പത്തു ബോഗികള്‍ പാളം തെറ്റി മറിഞ്ഞു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ പേര് അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യത നിലനില്‍ക്കുന്നുവെന്നും അല്ലാത്തപക്ഷം സാങ്കേതിക തകരാറാകാം അപകടത്തിനു കാരണമെന്നും പാകിസ്താന് റെയില്‍വേ മന്ത്രി ഖ്വാജ സാദ് റഫീഖ് പറഞ്ഞു. അപകടകാരണം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷമാദ്യം ഇതേ ട്രെയിന്‍ സമാനമായ അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.പാകിസ്താനില്‍ വൻ അപകടം പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 30 പേര് മരണപെട്ടു
0
ഞായറാഴ്ച, ഓഗസ്റ്റ് 06, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.