NRHM അനുവദിച്ച 1 കോടി 84 ലക്ഷം രൂപ ഉപയോഗിച്ച് തിടനാട് പഞ്ചായത്തിൽ നിർമ്മിക്കാൻ പോകുന്ന പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ സ്ഥലം ബിജെപി നേതാക്കൾ സന്ദർശിച്ചു

കോട്ടയം :നാഷണൽ ഹെൽത്ത് മിഷൻ്റെ കീഴിൽ NRHM അനുവദിച്ച 1 കോടി 84 ലക്ഷം രൂപ ഉപയോഗിച്ച് തിടനാട് പഞ്ചായത്തിൽ നിർമ്മിക്കാൻ പോകുന്ന  പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ സ്ഥലം ബിജെപി ജില്ലാ അദ്ധ്യക്ഷൻ ശ്രീ ലിജിൻലാൽ,തിടനാട് പഞ്ചായത്തിലെ ബി.ജെ.പി മെമ്പറും ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സനുമായ സന്ധ്യ ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

സ്ഥലം MLA യും പഞ്ചായത്ത് ഭരണസമിതിയും ഒക്കെ തമ്മിലുള്ള പ്രശ്നങ്ങൾ കാരണം നരേന്ദ്ര മോദി സർക്കാർ അനുവദിച്ച ഹോസ്പിറ്റലിൻ്റെ  സേവനം  ലഭ്യമാകുന്നതിന് തിടനാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരുപാട് നാൾ കാത്തിരിക്കാനുള്ള ദുർഗതി ഉണ്ടാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ, ബിജെപി പൂഞ്ഞാർ  മണ്ഢലം പ്രസിഡന്റ് അഡ്വ: പി രാജേഷ് കുമാർ, ബിജെപി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകാന്ത് എംസ്, ജനറൽ സെക്രട്ടറി ബി പ്രമോദ്, മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, 

സാബുജീ മറ്റത്തിലും, മറ്റ് ഭാരവാഹികളായ  അജീഷ് കെ സി, സജീവ് ചാക്കോ, മണിക്കുട്ടൻ , ബിജു എ എസ്, ഉണ്ണികൃഷ്ണൻ ഇ എ, സി  റ്റി സനൽ കുമാർ, സുകുമാരൻ നെടൂർ  തുടങ്ങിയവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !