ഹരിപ്പാട്: വീട്ടമ്മ വീടിനുസമീപത്തെ ഓടയില്‍ മരിച്ചനിലയില്‍. വെട്ടുവേനി സജീവ് ഭവനത്തില്‍ തങ്കമണി (63) ആണു മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചേ അഞ്ചുമണിയോടെ നടക്കാനിറങ്ങിയതാണ്.
എട്ടരയായിട്ടും കാണാഞ്ഞ് വീട്ടുകാര്‍ അന്വേഷണം തുടങ്ങി. അതിനിടയില്‍ ചെരിപ്പും ടോര്‍ച്ചും റോഡരികില്‍ കണ്ടു. ഒരു മണിക്കൂറോളംനീണ്ട തിരച്ചിലില്‍ ഓടയിലേക്കു വീണുകിടന്ന കോണ്‍ക്രീറ്റ് ഭിത്തിക്കിടയില്‍ തങ്കമണിയുടെ കൈ ഉയര്‍ന്നുനില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ദുരൂഹതിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ചെരിപ്പും ടോര്‍ച്ചും റോഡരികില്‍ വെച്ച് സമീപത്തെ പുരയിടത്തില്‍നിന്നു പൂ പറിക്കാന്‍ ശ്രമിച്ചപ്പോഴാകാം അപകടമെന്നാണ് പോലീസ് പറയുന്നത്. പഴക്കമുള്ള ഓടയാണ്.
നല്ല ആഴവും മുട്ടൊപ്പം വെള്ളവുമുണ്ട്. ഓടയുടെ റോഡിനോടുചേര്‍ന്നുള്ള ഭിത്തി കോണ്‍ക്രീറ്റ് ചെയ്തതാണ്. കാല്‍വഴുതി വീണതിനൊപ്പം ഇതു തങ്കമണിയുടെ ദേഹത്തേക്കു വീണതാകാമെന്നും പോലീസ് വിലയിരുത്തുന്നു.
കണ്ടെത്തിയ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍, കോണ്‍ക്രീറ്റ് മാറ്റാന്‍ കഴിഞ്ഞില്ല. അഗ്നിരക്ഷാസേന കയര്‍കെട്ടി മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്, യന്ത്രസഹായത്തോടെയാണു മാറ്റിയത്. വെള്ളത്തിലേക്കു വീണതിനൊപ്പം കോണ്‍ക്രീറ്റ് ഭിത്തിക്കിടയില്പ്പെട്ടുപോയതിനാല് രക്ഷപ്പെടാന്‍ കഴിയാഞ്ഞതാകാമെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാര്‍ പറഞ്ഞു.
വ്യാപക പരിശോധനയ്ക്കുശേഷം ഒന്‍പതുമണിയോടെയാണ് ചെരിപ്പും ടോര്‍ച്ചും കാണുന്നത്. 10 മണിയോടെയാണ് മൃതദേഹം കണ്ടത്. പ്രദേശത്തെ വീട്ടിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളില്‍ പുലര്‍ച്ചേ അഞ്ചരയ്ക്കു തങ്കമണി നടന്നുപോകുന്നതു കാണുന്നുണ്ട്. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: ഗോപാലകൃഷ്ണന്. മക്കള്‍: സജീവ് (ബെംഗളൂരു), സജിനി. മരുമക്കള്‍: മീര (ബെംഗളൂരു), മധു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.