റവന്യു അസംബ്ലി: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്തു

ഈരാറ്റുപേട്ട : കോട്ടയം ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലെയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട  വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം പിടിപി നഗറിലെ ഐ.എൽ.ഡി.എം  ഹാളിൽ കൂടിയ കോട്ടയം ജില്ലാ റവന്യൂ അസംബ്ലിയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ  ചർച്ച ചെയ്തതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

താഴെപ്പറയുന്ന പ്രശ്നങ്ങളാണ് പ്രധാനമായും പൂഞ്ഞാർ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് റവന്യൂ അസംബ്ലിയിൽ ഉന്നയിച്ചത്.മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുക ,

എരുമേലി തെക്ക് വില്ലേജ് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ വില്ലേജ് രൂപീകരിക്കുക, നിയോജകമണ്ഡലത്തിൽ താലൂക്ക് ആസ്ഥാനമില്ലാത്തതിനാൽ നിയോജകമണ്ഡലത്തിലെ 13 വില്ലേജുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നിയോജക മണ്ഡലം തല റവന്യൂ ഏകോപന സംവിധാനം  ഒരുക്കുക,

ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഒരു കാലാവസ്ഥ നിരീക്ഷണ - മുന്നറിയിപ്പ് കേന്ദ്രം ആരംഭിക്കുക, നിയോജക മണ്ഡലത്തിലെ ഹിൽ മെൻ സെറ്റിൽമെന്റ് പട്ടയം ഉൾപ്പെടെ 8000 ത്തോളം പട്ടയ അപേക്ഷകളിൽ  തീർപ്പ് കൽപ്പിക്കുക, അതിനായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കുക,മുണ്ടക്കയത്തും, ഈരാറ്റുപേട്ടയിലും  അനുവദിക്കപ്പെട്ടിട്ടുള്ള മിനി സിവിൽ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക,

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുക,അതിനായി ഇടക്കുന്നം,പൂഞ്ഞാർ, തീക്കോയി, പൂഞ്ഞാർ നടുഭാഗം, എന്നീ വില്ലേജ് ഓഫീസുകൾ കൂടി  സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിന് നടപടികൾ സ്വീകരിക്കുക,

സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ  29.10.2021 ലെ ഉത്തരവ് (കൈ ) നം.5/2021/DMD പ്രകാരം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ,  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവർ നടത്തിയ GSI 2018, KSDMA 2019 എന്നി പഠനങ്ങൾ പ്രകാരം ദുരന്തസാധ്യത മൂലം  വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ വസിക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 248 കുടുംബങ്ങളെ, സ്ഥലം വാങ്ങി വീട് നിർമ്മിച്ച്, പുനരധിവസിപ്പിക്കുന്നതിന് 10 ലക്ഷം രൂപ പ്രകാരം അനുവദിക്കുക,

ഇക്കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങൾ മൂലം, നദികളിലും, പുഴകളിലും അടിഞ്ഞുകൂടിയ എക്കലും, മണ്ണും,മണലും, ചെളിയും നീക്കം ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുക, പുഴകളിൽ നിന്നും ശേഖരിച്ച് വാരിയിട്ടിരിക്കുന്ന മണലും മറ്റും  അടിയന്തരമായി ലേലം ചെയ്തു നൽകുക, ആയതിലേക്കുള്ള നിയമ തടസ്സം പരിഹരിക്കുന്നതിന്  കേരള മിനറൽ പ്രിവെൻഷൻ ഓഫ് ഇല്ലീഗൽ മൈനിങ് സ്റ്റോറേജ് ആൻഡ് ട്രാൻസ്‌പോർറ്റേഷൻ റൂൾ 2015 ൽ ആവശ്യമായ ഭേദഗതി  വരുത്തുക,

സ്ഥലമേറ്റെടുപ്പ് ആവശ്യമായി വരുന്ന നിർദിഷ്ട എരുമേലി-ശബരി ഇന്റർനാഷണൽ എയർപോർട്ട്,  ഈരാറ്റുപേട്ട-വാഗമൺ റോഡ്  വീതി കൂട്ടി റീ ടാറിങ്,തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ട് , ഈരാറ്റുപേട്ട ബൈപ്പാസ് ,  തിടനാട് പഞ്ചായത്തിലെ 33 KV സബ് സ്റ്റേഷൻ,  പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, 26-)o മൈലിൽ പുതിയ പാലം എന്നീ അനുവദിക്കപ്പെട്ട വികസന പ്രവർത്തനങ്ങൾക്കുള്ള സ്ഥലം ഏറ്റെടുപ്പു നടപടികൾ  വേഗത്തിലാക്കുക,

പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഭൂമി  പട്ടയ അപേക്ഷയിലെ ഭൂമിയുമായി പൊതുമരാമത്ത് വക ഭൂമി അതിർത്തി വരുന്ന ഇടങ്ങളിൽ പൊതുമരാമത്ത് വകുപ്പ് എൻ.ഒ.സി  നൽകാത്തത് മൂലം പട്ടയം അനുവദിക്കാൻ കഴിയാത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുക, തീക്കോയി ഗ്രാമപഞ്ചായത്തിലെ  മാവടി പ്രദേശത്ത്  ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായി  ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന കൂറ്റൻ പാറ പൊട്ടിച്ചു നീക്കാൻ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് അടിയന്തരമായി നടപ്പിലാക്കി പാറ പൊട്ടിച്ച് നീക്കം ചെയ്യുക,

തോട്ടം-പുരയിടം വിഷയം മൂലം ഭവന നിർമ്മാണം,  വസ്തു കൈമാറ്റം,  വസ്തു പണയപ്പെടുത്തൽ തുടങ്ങിയവയ്ക്ക് കഴിയാതെ പ്രതിസന്ധിയിലായ ചെറുകിട ഭൂവുടമകളുടെ  പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ട് തോട്ടം-പുരയിടം വിഷയം പരിഹരിക്കുക,പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ റവന്യൂ ഭൂമികളും അളന്ന് തിട്ടപ്പെടുത്തി അതിർത്തി കല്ലുകൾ സ്ഥാപിച്ച് സംരക്ഷിക്കുക,

എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള 5 ഏക്കർ സ്ഥലം  വികസന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ നടപടി സ്വീകരിക്കുക, റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നദീതീരങ്ങൾ സംരക്ഷിക്കുന്നതിനായി സംരക്ഷണ ഭത്തികൾ നിർമ്മിക്കുന്നതിന്   നടപടികൾ സ്വീകരിക്കുക,

 പ്രകൃതിദുരന്തങ്ങൾ മൂലം മലമ്പ്രദേശങ്ങളിലെ വീടുകളോടാനുബന്ധിച്ചുള്ള സംരക്ഷണ ഭിത്തികളും മറ്റും തകരുന്നതിന് നഷ്ടപരിഹാരം നൽകുന്നതിന് ഇപ്പോൾ വ്യവസ്ഥകൾ ഇല്ലാത്തതിനാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി,വീടുകളോട് അനുബന്ധിച്ചുള്ള  സംരക്ഷണഭിത്തികൾക്കും നഷ്ടപരിഹാരം നൽകുന്നതിന്  കേന്ദ്രത്തിനോട് ആവശ്യമുന്നയിക്കുക,

പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയ   മരങ്ങൾ മുറിച്ചെടുക്കുന്നതിന് ഉള്ള തടസങ്ങൾ പരിഹരിച്ച്  നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് കർഷകരെ അനുവദിക്കുക,

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 5-)o വാർഡിലെ കീച്ചൻപാറ ഭാഗത്ത് പട്ടയമില്ലാത്ത ഭൂമിയിൽ താമസിക്കുന്ന  50 ഓളം കുടുംബങ്ങൾക്ക് അവരുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് അവരുടെ ഭൂമിയുടെ തരം  ആറ്റുപുറം പോക്ക് എന്നതിൽ നിന്നും മാറ്റി  റവന്യൂ ഭൂമിയാക്കി തരം മാറ്റം നടത്തി  പട്ടയം അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുക,

 1977 ജനുവരി 1ന് മുമ്പ്  കൈവശാവകാശമുള്ള മുഴുവൻ ആളുകൾക്കും പട്ടയത്തിന് അർഹതയുണ്ട് എന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നതിൽ  ഭൂമി തുടർച്ചയായി ഒരേ ആളുടെ കൈവശത്തിലായിരിക്കണം  എന്നുള്ള നിബന്ധനയിൽ ഇളവ് വരുത്തി,  വസ്തു ഇടയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടാലും നിലവിലുള്ള കൈവശക്കാരന് പട്ടയം ലഭിക്കുന്നതിന് അർഹതയുണ്ട് എന്ന് വ്യക്തത വരുത്തുക 

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴ  രാജീവ് ഗാന്ധി കോളനിയിലെ    ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അധിവസിക്കുന്ന 50ഓളം കുടുംബങ്ങൾക്ക് ഹൗസിങ് ബോർഡിൽ നിന്നും ആധാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിന് നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് പ്രധാനമായും റവന്യൂ അസംബ്ലിയിൽ ഉന്നയിച്ച വിഷയങ്ങൾ എന്ന് എംഎൽഎ അറിയിച്ചു .

ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ കഴിയുന്ന പരിഹാര മാർഗങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നൽകി.

യോഗത്തിൽ ജില്ലയിൽ നിന്നുള്ള എംഎൽഎമാരായ ഗവ.  ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്,  സി.കെ ആശ,  ജോബ് മൈക്കിൾ, മോൻസ് ജോസഫ്,  മാണി സി കാപ്പൻ എന്നിവരും ലാൻഡ് റവന്യൂ കമ്മീഷണർ എ. കൗശികൻ ഐഎഎസ്  സർവ്വേ,ഭൂരേഖ വകുപ്പ് ഡയറക്ടർ സാംബശിവ റാവു ഐഎഎസ് , കോട്ടയം ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി ഐ എ എസ് , എഡിഎം  റെജി കെ ജോസഫ്, ഡെപ്യൂട്ടി കളക്ടർമാർ, റവന്യൂ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !