പാലാ: ഇടി മിന്നലിലും കനത്ത മഴയിലും കേടായ നഗരപ്രദേശത്തെ പ്രകാശിക്കാത്ത ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ സ്ഥിരമായി തെളിയുന്നതിനായി ആന്വവൽ മെയിൻറൻസ് കോൺട്രാക്‌ട് വ്യവസ്ഥയിൽ ( എ എം.സി) തുക നീക്കിവച്ച് ടെൻഡർ നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു..
എം.പി, എം.എ ൽ.എ ഫണ്ടുകൾ ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന മിനി ഹൈമാസ്റ്റ് ലൈറ്റുകൾ ഗാരൻ്റി പീരിയഡ് കഴിയാത്തതിനാൽ ഉടൻ അറ്റകുറ്റപണികൾ ചെയ്യണമെന്നാവശ്യപ്പെട്ട് വിളക്കുകൾ സ്ഥാപിച്ച കമ്പനികൾക്ക് കത്ത് നൽകും.സിവിൽ സ്റ്റേഷൻ കോപ്ളക്സിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളുടെ പ്രാഥമിക ആവശ്യം നിറവേറ്റുകയെന്ന ഉദ്ദേശത്തോടെ റവന്യൂ അധികാരികളുടെ ആവശ്യപ്രകാരമാണ് നഗരസഭ ശുചിത്വമിഷ്യൻ ഫണ്ട് ഉപയോഗിച്ച് സിവിൽ സ്റ്റേഷൻ കോപ്ളക്സിൽ ശൗചാലയം നിർമ്മിച്ചത്.എന്നാൽ സാമുഹ്യ വിരുദ്ധർ ശൗചാലയത്തിലെ സൗകര്യങ്ങൾ മുഴുവൻ നശിപ്പിച്ച് ഉപയോഗശൂന്യമാക്കിയിരിക്കുകയാണ്. ഈ ശുചി മുറികൾ അറ്റകുറ്റപണി നടത്തി ഉപയോഗയോഗ്യമാക്കാനുള്ള എസ്റ്റിമേറ്റ് എടുക്കുന്നതിന് എഞ്ചിനിയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ഇത് സംബന്ധിച്ച് പത്രമാധ്യമങ്ങളിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ചെയർപേഴ്സൺ ജോസിൻ ബിനോ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.